Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമീൻപിടിത്ത മേഖലക്ക്​...

മീൻപിടിത്ത മേഖലക്ക്​ പ്രഹരമായി മണ്ണെണ്ണ വിലവർധന​; നിൽക്കകള്ളിയില്ലാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
മീൻപിടിത്ത മേഖലക്ക്​ പ്രഹരമായി മണ്ണെണ്ണ വിലവർധന​; നിൽക്കകള്ളിയില്ലാതെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ
cancel

ആ​ല​പ്പു​ഴ: പ്ര​തി​സ​ന്ധി​യി​ലാ​യ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ര​ട്ട​പ്ര​ഹ​ര​മാ​യി മ​ണ്ണെ​ണ്ണ​വി​ല വ​ർ​ധ​ന. റേ​ഷ​ൻ മ​ണ്ണെ​ണ്ണ വി​ല ഒ​റ്റ​യ​ടി​ക്ക്‌ എ​ട്ടു​രൂ​പ​യാ​ണ് വ​ർ​ധി​ച്ച​ത്. ഔ​ട്ട് ബോ​ർ​ഡ് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ളും ഇ​ൻ​ബോ​ർ​ഡ് വ​ള്ള​ങ്ങ​ളു​ടെ കാ​രി​യ​റു​ക​ളു​മാ​ണ് പ്ര​ധാ​ന​മാ​യും മ​ണ്ണെ​ണ്ണ ഇ​ന്ധ​ന​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മ​ണ്ണെ​ണ്ണ വി​ല കൂ​ടി​യ​തോ​ടെ പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ൽ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ നീ​ങ്ങു​ക​യാ​ണ്.

മ​ത്സ്യ​ഫെ​ഡി​െൻറ പ​മ്പു​ക​ളും പൊ​തു​വി​ത​ര​ണ​വ​കു​പ്പ് ഡി​പ്പോ​ക​ളും വ​ഴി​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മ​ണ്ണെ​ണ്ണ കി​ട്ടു​ന്ന​ത്. മ​ത്സ്യ​ഫെ​ഡ് ലി​റ്റ​റി​ന് 25 രൂ​പ സ​ബ്‌​സി​ഡി നി​ര​ക്കി​ൽ മാ​സം 140 ലി​റ്റ​ർ ന​ൽ​കും. വ്യാ​ഴാ​ഴ്ച മ​ത്സ്യ​ഫെ​ഡി​െൻറ വ​ള​ഞ്ഞ​വ​ഴി​യി​ലെ പ​മ്പി​ൽ 106.99 രൂ​പ​യാ​യി​രു​ന്നു ഒ​രു​ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യു​ടെ വി​ല. പൊ​തു​വി​ത​ര​ണ​വ​കു​പ്പി​െൻറ ഡി​പ്പോ​യി​ൽ ലി​റ്റ​റി​ന് 47 രൂ​പ​യാ​യി​രു​ന്ന​ത് 55 രൂ​പ​യാ​യി. സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കു​ന്ന​ത​നു​സ​രി​ച്ച് മാ​സ​ത്തി​ൽ പ​ര​മാ​വ​ധി 120 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യാ​ണ് ഡി​പ്പോ​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന​ത്. സ​ബ്‌​സി​ഡി​നി​ര​ക്കി​ലു​ള്ള മ​ത്സ്യ​ഫെ​ഡി​െൻറ മ​ണ്ണെ​ണ്ണ വാ​ങ്ങാ​ൻ മു​ഴു​വ​ൻ പ​ണ​വും ഉ​ട​ൻ ന​ൽ​ക​ണം. സ​ബ്‌​സി​ഡി പി​ന്നീ​ട് അ​ക്കൗ​ണ്ടി​ലെ​ത്തും. മൂ​ന്നു​മാ​സ​ത്തെ സ​ബ്‌​സി​ഡി​യാ​ക​െ​ട്ട കു​ടി​ശ്ശി​ക​യു​മാ​ണ്. പൊ​തു​വി​ത​ര​ണ​വ​കു​പ്പും മ​ത്സ്യ​ഫെ​ഡും വ​ഴി പ​ര​മാ​വ​ധി 260 ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യാ​ണ് ഒ​രു​മാ​സം ല​ഭി​ക്കു​ക. അ​ഞ്ചു​പേ​ർ ക​യ​റു​ന്ന വ​ള്ള​ത്തി​ന് ഒ​രു​മാ​സ​ത്തേ​ക്ക് ഇ​ര​ട്ടി​യി​ലേ​റെ മ​ണ്ണെ​ണ്ണ വേ​ണം. ലി​റ്റ​റി​ന് 95 രൂ​പ​യാ​ണ് ക​രി​ഞ്ച​ന്ത​വി​ല.

മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ക​ട​ലേ​റ്റ​വും മ​ത്സ്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ കു​റ​ച്ചു. കി​ട്ടു​ന്ന മീ​നി​നു വി​ല​യു​മി​ല്ല. ക​ട​ലി​ൽ​പ്പോ​യാ​ൽ ഇ​ന്ധ​ന​ച്ചെ​ല​വു​പോ​ലും കി​ട്ടാ​തെ മ​ട​ങ്ങേ​ണ്ട സ്ഥി​തി സം​ജാ​ത​മാ​യി​രി​ക്കെ മ​ണ്ണെ​ണ്ണ​വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന തൊ​ഴി​ലാ​ളി​ക​ളെ നി​ൽ​ക്ക​ക​ള്ളി​യി​ല്ലാ​ത്ത അ​വ​സ്​​ഥ​യി​ലാ​ണ്​ എ​ത്തി​ച്ചി​ട്ടു​ള്ള​ത്​്. മ​ണ്ണെ​ണ്ണ​വി​ല​വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ന്​ ഒ​രു​ങ്ങു​ക​യാ​ണ്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് സ​ബ്‌​സി​ഡി​യോ​ടു​കൂ​ടി മ​ണ്ണെ​ണ്ണ ക്വാ​ട്ട അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (എ.​ഐ.​ടി.​യു.​സി) ഒ​ൻ​പ​തി​ന് ജി​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന്​ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ടി.​ജെ. ആ​ഞ്ച​ലോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ര​ഘു​വ​ര​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hike in rate
News Summary - Kerosene price hike hits fishing sector
Next Story