Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_right1239 പേർക്ക്...

1239 പേർക്ക് കോവിഡ്;1231 സമ്പർക്കം ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ 5820 രോ​ഗി​ക​ൾ

text_fields
bookmark_border
covid
cancel

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 1239 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1231 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം. അ​ഞ്ചു​പേ​ർ അ​ന്ത​ർ​സം​സ്ഥാ​ന​ത്തു​നി​ന്ന് എ​ത്തി​യ​താ​ണ്. മൂ​ന്നു​പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 127 പേ​രു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വാ​യി. ആ​കെ 84,795 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

8891 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന 5820 കോ​വി​ഡ് ബാ​ധി​ത​ർ ഉ​ണ്ടെ​ന്ന്​ ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​എ​ൽ. അ​നി​താ​കു​മാ​രി അ​റി​യി​ച്ചു.

വീ​ട്ടി​ലെ മ​റ്റു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലാ​വാ​തെ ക​ഴി​യാ​ന്‍ സൗ​ക​ര്യ​മു​ള്ള മു​റി​യും ഉ​പ​യോ​ഗി​ക്കാ​ന്‍ ശൗ​ചാ​ല​യ​വും ഉ​ള്ള​വ​ര്‍ക്ക് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ് ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് രോ​ഗ​മു​ക്തി നേ​ടാ​നാ​വും.

എ​ന്നാ​ല്‍, ഹോം ​ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ ജാ​ഗ്ര​ത​യോ​ടെ നി​ർ​ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യും പാ​ലി​ക്ക​ണം. വീ​ട്ടി​ലെ അം​ഗ​ങ്ങ​ള്‍ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​ത്തി​യ​വ​രാ​ണെ​ങ്കി​ലും രോ​ഗി​യു​മാ​യി സ​മ്പ​ര്‍ക്ക​ത്തി​ലാ​കാ​തെ ജാ​ഗ്ര​ത കാ​ട്ട​ണം. രോ​ഗി കൃ​ത്യ​സ​മ​യ​ത്ത് ആ​ഹാ​രം ക​ഴി​ക്ക​ണം. ധാ​രാ​ളം വെ​ള്ളം കു​ടി​ക്ക​ണം. മു​റി​യി​ല്‍ വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. ന​ല്‍കി​യി​ട്ടു​ള്ള മ​രു​ന്നു​ക​ള്‍ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് കൃ​ത്യ​മാ​യി ക​ഴി​ക്കു​ക.

നെ​ഞ്ചു​വേ​ദ​ന, മ​യ​ക്കം, ക​ഫ​ത്തി​ലും മൂ​ക്കി​ലും​നി​ന്നു​ള്ള സ്ര​വ​ത്തി​ലും ര​ക്തം, അ​തി​യാ​യ ക്ഷീ​ണം, കി​ത​പ്പ്, ശ്വാ​സ​ത​ട​സ്സം എ​ന്നി​വ​യു​ണ്ടാ​യാ​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​രെ അ​റി​യി​ച്ച​ശേ​ഷം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റാ​ന്‍ ത​യാ​റാ​ക​ണം. സം​ശ​യ​ങ്ങ​ള്‍ക്ക് ദി​ശ 1056, 0471 2552050 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Isolationalappuzha#Covid19
News Summary - Kovid for 1239 patients in Alappuzha; 1231 Contact Home Isolation 5820 patients
Next Story