കെ.എസ്.ഡി.പി കുത്തിവെപ്പ് മരുന്നുകളുടെ ഉൽപാദനത്തിലേക്ക്
text_fieldsആലപ്പുഴ: സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് കുത്തിവെപ്പ് മരുന്നുകള്‍ ലഭ്യമാക്കാനുള്ള കേരള ഡ്രഗ്സ് ആൻഡ് ഫാര്മസ്യൂട്ടിക്കല്സിെൻറ (കെ.എസ്.ഡി.പി) പുതിയ പ്ലാൻറ് നിർമാണം അന്തിമഘട്ടത്തിൽ.
വിറ്റുവരവില്‍ 100 കോടിയെന്ന ചരിത്രനേട്ടത്തിനു പിന്നാലെയാണിത്. മരുന്നുകള്‍ ഉൽപാദിപ്പിക്കുന്നതിനുള്ള എൽ.വി.പി, എസ്.വി.പി, ഒാഫ്തല്മിക് പദ്ധതിക്ക് 2018-19 വര്‍ഷത്തിലാണ് ഭരണാനുമതി ലഭിച്ചത്. മരുന്നുകള്‍ ഉൽപാദിപ്പിക്കുന്ന 'ആസപ്റ്റിക് ബ്ലോ ഫില്‍ സീല്‍ യന്ത്രം തിങ്കളാഴ്ച എത്തും. യന്ത്രം സ്ഥാപിച്ചതിനുശേഷമുള്ള നിര്‍മാണ പ്രവര്‍ത്തനം വിലയിരുത്തി ഫെബ്രുവരിയിൽ പ്ലാൻറിെൻറ പ്രവര്‍ത്തനോദ്ഘാടനം നടത്തി ട്രയല്‍ ആരംഭിക്കുമെന്ന് കെ.എസ്.ഡി.പി ചെയര്മാന് സി.ബി. ചന്ദ്രബാബു പറഞ്ഞു.
സംസ്ഥാനത്ത് കെ.എസ്.ഡി.പിയിൽ മാത്രമാണ് കുത്തിവെപ്പ് മരുന്നുകള്‍ ഉൽപാദിപ്പിക്കുന്ന പ്ലാൻറ് സജ്ജമാക്കുന്നത്. വര്‍ഷത്തില്‍ ഏകദേശം 3.5 കോടി ആംപ്യൂളുകള്‍, 1.30 കോടി വയല്‍സ്, 1.20 കോടി എല്‍.വി.പി മരുന്നുകള്‍, 88 ലക്ഷം തുള്ളിമരുന്നുകള്‍ (ഒാഫ്താല്മിക്) ഉല്പാദിപ്പിക്കാനാകും. ആൻറിബയോട്ടിക് ഇന്ജക്ഷന് മരുന്നുകളും ഗ്ലൂക്കോസും നിർമിക്കാനുള്ള റൊമലാഗ് യന്ത്രമാണ് പ്ലാൻറില്‍ സ്ഥാപിക്കുന്നത്. മരുന്നുകളും ബോട്ടിലുകളും (പൊളിത്തീന്‍ കുപ്പി) നിര്‍മിക്കുന്നതും മരുന്ന് നിറച്ച് ലേബല്‍ പതിക്കുന്നതും ഉൾപ്പെടെ മുഴുവന്‍ പ്രവര്‍ത്തനവും യന്ത്രം നിര്‍വഹിക്കും.
ഓട്ടോമാറ്റിക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രം സ്വയം വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യും. ഐ.എസ്.ഒ ക്ലാസ് അഞ്ച് നിബന്ധനകള്‍ പൂര്‍ണമായും പാലിച്ചാണ് പ്രവര്‍ത്തനം. ചോർച്ച ഉണ്ടാകാത്തവിധത്തിലുള്ള കുപ്പികള്‍ രൂപപ്പെടുത്തുന്ന സാങ്കേതികവിദ്യയും യന്ത്രത്തിലുണ്ട്.
എസ്.വി.പി മരുന്നുകൾ (സ്മോള്‍ വോളിയം പാരൻറരല്സ്) ദ്രാവകരൂപത്തിലുള്ളവയാണ്. ഇതില്‍ ആൻറി ബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, ആൻറി ഹൈപെർറ്റെന്സിവ്, ആൻറിവയറല് എന്നിവക്കായി ഉപയോഗിക്കുന്ന മരുന്നുകളാണ്.
എൽ.വി.പി മരുന്നുകൾ (ലാര്‍ജ് വോളിയം പാരൻറരല്സ് ) 100 മില്ലിയില്‍ കൂടുതലുള്ള സിംഗിള്‍ ഡോസിനായാണ് വിതരണം ചെയ്യുന്നത്. ഡ്രിപ് ഇടുന്നതിനായി ഏകദേശം 14 ഇനം മരുന്നുകൾ ഉൽപാദിപ്പിക്കും.
പി.വി.സി, ഗ്ലാസ് കുപ്പികളില്‍ നിറച്ച ദ്രാവക പദാർഥങ്ങളാണ് ഒാഫ്താല്മിക് ഉല്പന്നങ്ങള്. കണ്ണിലും ചെവിയിലും ഒഴിക്കുന്ന 25 ഇനം തുള്ളിമരുന്നുകൾ ഉൽപാദിപ്പിക്കാനാകും.
50 കോടി മുടക്കുന്ന പുതിയ പ്ലാൻറിൽ 15 കോടിയോളം ചെലവഴിച്ചാണ് യന്ത്രം എത്തിച്ചിരിക്കുന്നത്. 27 കോടി സംസ്ഥാന സര്‍ക്കാറും ബാക്കിതുക കെ.എസ്.ഡി.പിയുമാണ് ചെലവഴിക്കുക. മരുന്നുകളുടെ ഉൽപാദത്തിനൊപ്പം കോവിഡ് കാലത്ത് 20 ലക്ഷം സാനിറ്റൈസര്‍ ബോട്ടില്‍ നിർമിച്ചു.
ഇതിനൊപ്പം കോവിഡുമായി ബന്ധപ്പെട്ട് സാനിറ്റൈസര്‍ ബ്രയ്സ്ലെറ്റ്, എക്സാമിനേഷന് ബൂത്ത്, സ്വാബ് കലക്ഷന്‍ ബൂത്ത്, ഐസൊലേഷന്‍ പോഡ് എന്നിവയും ഉ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.