അഞ്ചൽപെട്ടിക്ക് സംരക്ഷണകവചം തീർത്ത് കെ.എസ്.ഇ.ബി
text_fieldsആലപ്പുഴ: ഗൃഹാതുരത്വം സമ്മാനിക്കുന്ന ചരിത്രശേഷിപ്പുകളായ അഞ്ചൽപെട്ടി സംസ്ഥാനത്തിെൻറ പലഭാഗത്തും സംരക്ഷിക്കുേമ്പാൾ അനാസ്ഥയിൽ കിടക്കുന്ന അഞ്ചൽപെട്ടിക്ക് സംരക്ഷണം ഒരുക്കി കെ.എസ്.ഇ.ബി.
ചരിത്രം ഉറങ്ങുന്ന കിഴക്കിെൻറ വെനീസിലെ പേരുകേട്ട മുപ്പാലത്തിന് അടുത്താണ് രസകരമായ ഈ കാഴ്ച. വഴിയോരത്തെ ഈ അഞ്ചൽപെട്ടി നശിച്ചനിലയിലാണ്. മുകൾ ഭാഗം മാത്രമേ അവശേഷിക്കുന്നുള്ളൂ.
എന്നിരുന്നാലും അതിനെ ഉപേക്ഷിക്കാതെ ട്രാൻസ്ഫോർമർ സംരക്ഷണത്തിനായുള്ള ഇരുമ്പുവേലിക്ക് അകത്തേക്ക് മാറ്റുകയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചെയ്തത്. 1857ൽ ആലപ്പുഴയിലാണ് തിരുവിതാംകൂറിലെ ആദ്യ അഞ്ചൽ ആപ്പീസ് ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.