പ്രശ്നം കെ.എസ്.ഇ.ബിക്ക് വിമുഖത; കലക്ടറുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് താലൂക്കുസഭ
text_fieldsമാരാരിക്കുളം: താലൂക്ക് സഭയിൽ ഹാജരാകാതിരിക്കുകയും വൈദ്യുതി വകുപ്പ് തർക്കപരിഹാര ഫോറത്തിന്റെ ഉത്തരവുകൾ നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന കെ.എസ്.ഇ.ബിയുടെ നടപടി ശരിയല്ലെന്ന് താലൂക്ക് സഭ. വിഷയം ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താനും തിരുമാനിച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ എട്ടാം വാർഡിൽ കളത്തിൽ ട്രാൻസ്ഫോർമറിൽ നിന്നും ദേശീയ പാതയിലേക്കുള്ള ജനവാസ കേന്ദ്രത്തിലൂടെ അപകട ഭീഷണിയുയർത്തി കടന്നുപോകുന്ന 11 കെ.വി ലൈൻ ഒഴിവാക്കണമെന്ന ഗ്രാമ പഞ്ചായത്ത് അംഗം ടി.പി. ഷാജിയുടെ പരാതിയുണ്ട്. ഇത് ചർച്ച ചെയ്യാൻ താലൂക്ക് സഭയിയിൽ എത്തേണ്ടിയിരുന്ന കെ.എസ്.ഇ.ബി പാതിരപ്പള്ളി സെക്ഷൻ ഓഫീസർ അടുപ്പിച്ചുള്ള മൂന്ന് യോഗങ്ങളിൽ എത്താതിരുന്നത് ചട്ടലംഘനമായി സമിതിയംഗങ്ങൾ ചൂണ്ടിക്കാട്ടുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് വിഷയം ജില്ല കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചത്. കെ.എസ്.ഇ.ബി തർക്കപരിഹാര ഫോറമായ സി.ജി.ആർ.എഫ് കമ്മീഷൻ അംഗങ്ങൾ പരാതിക്ക് ആസ്പദമായ സ്ഥലങ്ങൾ സന്ദർശിക്കുകയും കെ.എസ്.ഇ.ബിയുടെയും പരാതിക്കാരന്റെയും വാദങ്ങൾ കേട്ടതിന് ശേഷം ജനങ്ങൾക്ക് ബുദ്ധിമുട്ടും അപകടസാധ്യതയുമുള്ള ലൈൻ ഉടൻ അഴിച്ചുമാറ്റാനും കമ്മീഷൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.