'കുട്ടിക്കൊരു വീട്' താക്കോൽദാനം
text_fieldsപെരുമ്പളം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടപ്പാക്കുന്ന 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.എ ആലപ്പുഴ ജില്ല കമ്മിറ്റി നിർമിച്ചുനൽകിയ വീടിെൻറ താക്കോൽ ദാനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. പെരുമ്പളം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആദ്യക്കും പെരുമ്പളം എച്ച്.എസ്.എൽ.പി.എസ് വിദ്യാർഥിനി ആർദ്രക്കുമാണ് വീട് നിർമിച്ചുനൽകിയത്.
രണ്ട് കിടപ്പുമുറികളും ഒരു ഹാളും അടുക്കളയും സിറ്റൗട്ടും ഉൾപ്പെടെ 530 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന് ഒമ്പതുലക്ഷം രൂപ ചെലവുണ്ട്. അഡ്വ. എ.എം. ആരിഫ് എം.പി, ദലീമ ജോജോ എം.എൽ.എ, കെ. രാജപ്പൻ നായർ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ഡി. സുധീഷ്, സംസ്ഥാന എക്സി. അംഗം വി.ആർ. മഹിള മണി, സംസ്ഥാന കമ്മിറ്റി അംഗം വി. അനിത, ജില്ല പ്രസിഡൻറ് സി. ജ്യോതികുമാർ, സെക്രട്ടറി എസ്. ധനപാൽ, എൻ.ജി. ദിനേഷ് എന്നിവർ സംസാരിച്ചു. വീടിെൻറ രൂപകൽപന നിർവഹിച്ച പി.എൽ. വിനോദിനെ സജി ചെറിയാനും വീട് നിർമാണത്തിന് സന്നദ്ധ സേവകരായി നേതൃത്വം നൽകിയവരെ എ.എം. ആരിഫും ദലീമയും ആദരിച്ചു.
നിർമാണ കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. വി.വി. ആശ അധ്യക്ഷത വഹിച്ചു. പെരുമ്പളം സ്കൂളിലെ കെ.എസ്. ടി.എ അംഗങ്ങളും എസ്.പി.സി കാഡറ്റുകളും ടെലിവിഷൻ അടക്കമുള്ള ഗൃഹോപകരണങ്ങളും പഠനാവശ്യത്തിനുള്ള ടാബ്ലറ്റും വിതരണംചെയ്തു. പായസ വിതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.