കുടുംബശ്രീയിൽ നിർബന്ധിത പിരിവ്; സി.ഡി.എസ് അധ്യക്ഷയുടെ ശബ്ദരേഖ പുറത്ത്
text_fieldsആലപ്പുഴ: കുട്ടനാട്ടിലെ നവകേരളസദസ്സിന്റെ ചെലവിലേക്ക് കുടുംബശ്രീയിൽ നിർബന്ധിത പിരിവ്. നെടുമുടി പഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷയുടെ ശബ്ദസന്ദേശം പുറത്ത്.
വെള്ളിയാഴ്ച നെടുമുടിയിലെ നവകേരള സദസ്സിന്റെ ചെലവിലേക്ക് നെടുമുടി പഞ്ചായത്തിന്റെ സി.ഡി.എസിന് കീഴിലുള്ള 15 അയൽക്കൂട്ടങ്ങളും 250 രൂപ വീതം സി.ഡി.എസിന് നൽകമെന്നാണ് നിർദേശം. ഏതെങ്കിലും അയൽക്കൂട്ടം വിസമ്മതിച്ചാൽ കോവിഡ് കാലത്തടക്കം സർക്കാർ നൽകിയ സബ്സിഡിയുടെ പലിശയായി കണ്ടാൽ മതിയെന്നും പറയുന്നുണ്ട്.
വാട്സ് ആപ്പിലൂടെ കുടുംബശ്രീ ഭാരവാഹികൾക്ക് നൽകിയ ശബ്ദസന്ദേശത്തിൽ പറയുന്നത് ഇങ്ങനെ: ‘‘ഡിസംബർ 15ന് പൂപ്പള്ളിയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ചെലവിലേക്കാണ് 250 രൂപ ഒരു കുടുംബശ്രീയുടെ പക്കൽനിന്ന് സി.ഡി.എസ് വാങ്ങുന്നത്. ആയതിലേക്ക് ഏതെങ്കിലും കുടുംബശ്രീ വിസമ്മതിച്ചാൽ കോവിഡുകാലത്ത് അടക്കം സർക്കാർ നൽകിയ സബ്സിഡി കൈപ്പറ്റിയ 15 അയൽക്കൂട്ടങ്ങൾ അതിന്റെ പലിശയിനത്തിൽ തന്നാൽ മതി. ഒരുപാർട്ടിയുടെയും അഭിപ്രായ വ്യത്യാസമില്ലാതെയാണ് സർക്കാർ ഇത് തന്നിരിക്കുന്നത്. ആയതിനാൽ 250 രൂപ എല്ലാകുടുംബശ്രീയും തന്ന് സഹകരിക്കണമെന്ന് അറിയിക്കുന്നു’’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.