ആതിരയുടെ ആത്മഹത്യ; ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റിൽ
text_fieldsകുട്ടനാട്: കാവാലത്ത് വിവാഹം നിശ്ച്ചയിച്ചിരിക്കെ നിയമ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവിനെ അറസ്റ്റുചെയ്തു. കാവാലം പത്തില്‍ചിറ വീട്ടില്‍ നളിനാക്ഷന്റെ മകന് അനന്തു (26) വിനെയാണ് കൈനടി പൊലീസ് അറസ്റ്റുചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്. ആതിരയെ ജനുവരി അഞ്ചിനാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയുമായ അനന്തുവുമായിട്ടുള്ള ആതിരയുടെ വിവാഹം 2021 നവംബറില്‍ മോതിര കൈമാറ്റം നടത്തി നിശ്ചയിച്ചിരുന്നു. സംഭവ ദിവസം വീട്ടില്‍ വെച്ച് ഇവര്‍ തമ്മില്‍ വഴക്കിടുകയും അനന്തു ആതിരയെ മര്‍ദിക്കുകയും ചെയ്തെത്രെ. ഇതിലുള്ള മാനസിക വിഷമത്താല്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൈനടി പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ എ.ജെ ജോയി, എം.പി സജിമോന്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ജോസലിന്‍, അനൂപ് എന്നിവര്‍ ചേര്‍ന്നാണ് അന്വേഷണം നടത്തി പ്രതിയെ അറസ്സ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.