പക്ഷിപ്പനി; താറാവുകളെ കൊന്നൊടുക്കി
text_fieldsകുട്ടനാട്: പക്ഷിപ്പനി സ്ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കി ദഹിപ്പിച്ചു. തലവടി പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പൂഞ്ചായിൽചിറ ബിനോയിയുടെ താറാവുകളെയാണ് കൊന്നൊടുക്കിയത്. ദ്രുതകർമ്മസേനയുടെ നാല് ടീമുകളുടെ നേതൃത്വത്തിലാണ് നടപടി പൂർത്തിയാക്കിയത്.
തലവടിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച താറാവിന്റെ സാമ്പിൾ ഭോപ്പാൽ വൈറോളജി ലാബിലെ പരിശോധനക്ക് ശേഷമാണ് സ്ഥിരീകരണമായത്. താറാവുകൾ ചത്തതോടെ തിരുവല്ല മഞ്ഞാടിയിലെ വൈറോളജി ലാബിൽ കർഷകൻ സാമ്പിൾ പരിശോധനക്ക് എത്തിച്ചിരുന്നു. ബിനോയിയുടെ താറാവുകൾ ഉൾപ്പടെ സമീപ പ്രദേശങ്ങളിലെ മറ്റു വളര്ത്തുപക്ഷികളും അടക്കം 4251 പക്ഷികളെയാണ് കൊന്നൊടുക്കി ദഹിപ്പിച്ചത്. ജില്ല മൃഗരോഗ നിയന്ത്രണ പദ്ധതി കോഓഡിനേറ്ററുടെ നിർദേശ പ്രകാരം 23 ടൺ വിറക് രണ്ട് ടൺ ചിരട്ട,100 കിലോ പഞ്ചസാര, 100 ലിറ്റർ ഡീസൽ, 100 കിലോ കുമ്മായം എന്നിവ പഞ്ചായത്ത് വാങ്ങി നല്കിയിരുന്നു.
പ്രതിരോധ നടപടികൾ ദുർബലം’
കുട്ടനാട്: ജില്ലയിൽ 12 വർഷമായി 20ലധികം തവണ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടും ഫലപ്രദമായ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന് പകരം പൗൾട്രി ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്ന ജില്ല ഭരണകൂടം മുൻ കരുതൽ നടപടി സ്വീകരിക്കാതെ ഉദാസീന നടപടികൾ സ്വീകരിക്കുന്നതെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലയിൽ രണ്ട് താലൂക്കുകളിലെ ജലാശയങ്ങളിലെ താറാവുകളെ മാത്രം ബാധിക്കുന്ന രോഗത്തിന്റെ പേരിൽ ജില്ലയൊട്ടാകെ കോഴിയിറച്ചി ഉൾപ്പടെ നിരോധനം ഏർപ്പെടുത്തി കേരളത്തിലെ അഞ്ച് ലക്ഷത്തോളം കോഴി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ജില്ല ഭരണകൂടം വരും കാലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ച് സാംക്രമിക രോഗങ്ങൾ ജില്ലയിൽ വരാതിരിക്കാൻ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എം. താജുദ്ദീൻ, സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. നസീർ, ട്രഷറർ രവീന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.