ഡോക്ടർക്കുനേരെ കൈയേറ്റം: പ്രതി പിടിയിൽ, പഞ്ചായത്ത് പ്രസിഡൻറ് അടക്കം രണ്ടുപേർ ഒളിവിൽ
text_fieldsകുട്ടനാട്: വാക്സിന് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഡോക്ടറെ കൈയേറ്റം ചെയ്ത കേസിൽ ഒന്നാം പ്രതിയായ സി.പി.എം പ്രവർത്തകൻ വിശാഖ് വിജയനെ അമ്പലപ്പുഴ കരുമാടിയിലെ ഒളിവുസങ്കേതത്തില്നിന്ന് പിടികൂടി. മറ്റ് രണ്ട് പ്രതികളായ പഞ്ചായത്ത് പ്രസിഡൻറ് എം.സി. പ്രസാദ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുവരന് എന്നിവര്‍ ഒളിവിലാണ്.
കഴിഞ്ഞ 24ന് വൈകീട്ട് അഞ്ചിന് കൈനകരി പഞ്ചായത്ത് 13ാം വാര്‍ഡിലെ വാക്സിനേഷന് കേന്ദ്രത്തിലാണ് സംഭവം. സ്പോട്ട് വാക്സിനേഷന് കേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് പട്ടികയുമായി വന്ന് അതിലുള്ളവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. നേരത്തേ നിശ്ചയിച്ചപ്രകാരം 150 പേര്‍ക്കേ വാക്സിനേഷനുള്ളൂ എന്ന് ധരിപ്പിച്ചപ്പോഴാണ് പ്രശ്നം ഉണ്ടായത്. സി.പി.എം പ്രവര്‍ത്തകര്‍ ഡ്യൂട്ടി ഡോക്ടർ ശരത് ചന്ദ്രനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്തെന്നും കാട്ടി നെടുമുടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഭവശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെൻറ നിർദേശാനുസരണം അമ്പലപ്പുഴ ഡിവൈ.എസ്.പി എസ്.ടി. സുരേഷ് കുമാറിെൻറ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.