കുട്ടനാട്ടില്‍ താറാവുകള്‍ ചത്തൊടുങ്ങുന്നു; ബാക്ടീരിയ ബാധയെന്ന് നിഗമനം
text_fieldsകുട്ടനാട് (ആലപ്പുഴ): അപ്പര്‍ കുട്ടനാട്ടില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പരാതിയെ തുടര്‍ന്ന് തൃശൂര്‍ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാര്‍ട്മെൻറ് സംഘം സ്ഥലം സന്ദര്‍ശിച്ചു. താറാവുകളില്‍ ബാക്ടീരിയ ബാധയെന്ന് സംഘത്തിെൻറ പ്രാഥമിക നിഗമനം. ഡിപ്പാര്‍ട്മെൻറ് മേധാവി ഡോ. പി.എം. പ്രിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് തലവടി വേഴപ്രത്ത് കുട്ടപ്പായിയുടെ താറാവുകളെ പരിശോധിക്കാന്‍ എത്തിയത്.
താറാവുകളുടെ ആന്തരിക അവയവത്തിെൻറ സാമ്പിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പ്രാഥമിക പരിശോധനയില്‍ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും, ബാക്ടീരിയ ബാധയാകാം മരണകാരണമെന്നും സംഘം പറഞ്ഞു. പരിശോധനക്ക് അയച്ച സാമ്പിള്‍ മഞ്ഞാടിയിലും തിരുവനന്തപുരം വൈറോളജി ലാബിലും പരിശോധിച്ചെങ്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചില്ലെന്ന് വെറ്ററിനറി ജില്ല മെഡിക്കല്‍ ഓഫിസര്‍ സന്തോഷ് കുമാര്‍ അറിയിച്ചു.
കൂടുതല്‍ പരിശോധനക്കായി എടുത്ത സാമ്പിള്‍ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാര്ട്മെൻറില് പരിശോധിച്ച ശേഷം മൂന്ന് ദിവസത്തിനകം പ്രതിരോധ മരുന്ന് നല്‍കാനാകുമെന്നും, കൂടുതല്‍ പരിശോധനക്കായി ബംഗളൂരു സൗത്ത് ഇന്ത്യ റീജനല്‍ ഡയഗ്നോസ്റ്റിക് സെൻററിലേക്ക് അയയ്ക്കുമെന്നും സംഘം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.