കാവാലം പാലം: നാട്ടുകാർ വീണ്ടും സമരത്തിലേക്ക്
text_fieldsകുട്ടനാട്: ബജറ്റിൽ തുകയനുവദിച്ച് എട്ടുവർഷമെത്തിയിട്ടും കാവാലം-തട്ടാശ്ശേരി പാലം നിർമാണ നടപടികൾ വൈകുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം വീണ്ടും ശക്തമാകുന്നു.
വർഷങ്ങളേറെ പിന്നിട്ടിട്ടും പാലത്തിനുള്ള സ്ഥലമെടുപ്പു നടപടികൾപോലും പൂർത്തിയാകാത്തതിനെതിരെയാണ് ജനരോഷം വ്യാപകമാകുന്നത്. സ്ഥലമെടുപ്പു ജോലികൾ പൂർത്തിയാക്കി കഴിഞ്ഞ മേയിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നു വാഗ്ദാനം നൽകിയിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല.
ഇനിയും ഏതാനും ഭൂവുടമകൾക്ക് നഷ്ടപരിഹാരത്തുക നൽകാനുമുണ്ട്. സ്ഥലം വിട്ടുനൽകാൻ ഭൂവുടമകൾ കാലതാമസം വരുത്തിയതാണ് നടപടിക്രമങ്ങൾ വൈകിയതെന്നാണ് നവേരള സദസ്സിനിടെ എം.എൽ.എ വിശദീകരിച്ചത്.
ഇതിനെതിരെയും നാട്ടിൽ പ്രതിഷേധം ശക്തമായിരുന്നു. വരുന്ന മേയിൽൽതന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കുമെന്നും എം.എൽ.എ സദസ്സിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിനുശേഷവും നടപടിളൊന്നും ആരംഭിച്ചിട്ടില്ല. പൂർണമായും ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായ ശേഷമേ നിർമാണം ആരംഭിക്കാനാകൂവെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്. കാവാലം പാലം സമ്പാദക സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ വീണ്ടും സമരത്തിനൊരുങ്ങുകയാണ്. പദ്ധതി പ്രദേശത്ത് ജനുവരി 27, 28 തീയതികളിൽ 18 മണിക്കൂർ രാപ്പകൽ സമരം സംഘടിപ്പിക്കാനാണ് തീരുമാനം. 31ന് വൈകീട്ട് സമരപ്രഖ്യാപനവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.