കുട്ടനാട് പാക്കേജ്: 37 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
text_fieldsആലപ്പുഴ: രണ്ടാം കുട്ടനാട് പാക്കേജിൽ ഉൾപ്പെട്ട 41 പദ്ധതികൾക്ക് 37 കോടി രൂപയുടെ ഭരണാനുമതി നല്കി മന്ത്രി റോഷി അഗസ്റ്റിൻ. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, ഏറ്റുമാനൂർ, കോട്ടയം കടുത്തുരുത്തി, ചേര്‍ത്തല, വൈക്കം മണ്ഡലങ്ങളിലെ വിവിധ പദ്ധതികള്‍ക്കാണ് പണം അനുവദിച്ചത്. ഇതിന്റെ തുടർ നടപടികൾ എത്രയും വേഗം ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2020 സെപ്റ്റംബറിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. കുട്ടനാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജലവിഭവം, കൃഷി, ഫിഷറീസ്, ടൂറിസം അടക്കം ഒമ്പത് വകുപ്പുകളുടെ പദ്ധതിയിൽപെടുത്തിയാണ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളത്. കുട്ടനാട്ടിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കര്‍ഷക വരുമാനത്തിന്റെ തോതും വര്‍ധിപ്പിക്കുക, വേമ്പനാട് കായല്‍വ്യവസ്ഥയെ പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കുക, പ്രദേശവാസികളെ സുരക്ഷിതമായി ജീവിക്കാൻ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.