ഫേസ്ബുക്ക് വിഡിയോ കാളിലൂടെ നഗ്നത പ്രചരിപ്പിച്ച യുവാവ് പിടിയില്‍
text_fieldsകുട്ടനാട്: വ്യാജ േഫസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് വിഡിയോ കാളിലൂടെ നഗ്നത പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശി അഖിലാണ് (28) എടത്വ പൊലീസിെൻറ പിടിയിലായത്. എടത്വ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.
േഫസ്ബുക്ക് വിഡിയോ കാളിലൂടെ പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തശേഷം സ്ക്രീന്‍ ഷോട്ട് എടുത്ത് പ്രതി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയിരുന്നു. ആലപ്പുഴ സൈബര്‍ സെല്ലിെൻറ സഹായത്തോടെ പ്രതിയുടെ വിവരങ്ങള്‍ ശേഖരിച്ച പൊലീസ് പ്രതിയുടെ വീട്ടിലെത്തിയാണ് പിടികൂടിയത്.
പ്രതിക്കെതിരെ പോക്സോ, ഐ.ടി വകുപ്പുകള്‍ പ്രകാരം കേെസടുത്തിട്ടുണ്ട്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ അഖിലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടത്വ സി.ഐ കെ.ജി. പ്രതാപചന്ദ്രന്, എസ്.ഐ ശ്യാംജി, സി.പി.ഒമാരായ വിഷ്ണു, സുനില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.