രാമങ്കരി പാലം പൊളിച്ചു; 80 ദിവസം ഗതാഗത നിയന്ത്രണം
text_fieldsകുട്ടനാട്: എ.സി റോഡ് നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടി നിര്‍മിക്കാൻ രാമങ്കരി പാലം പൊളിച്ചു. 80 ദിവസംകൊണ്ട് പണി പൂര്‍ത്തിയാക്കി പുതിയപാലം തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.പാലം പൊളിച്ചതോടെ എ.സി റോഡില്‍ ഗതാഗതപ്രശ്നം വീണ്ടും രൂക്ഷമാകാനിടയുണ്ട്. ഇത്രയും ദിവസം വലിയ വാഹനങ്ങള്‍ രാമങ്കരി ഭാഗത്തുകൂടി കടന്നുപോകാന്‍ സാധിക്കില്ല.
പെരുന്ന ഭാഗത്തുനിന്ന് വരുന്ന വലിയ ചരക്കുവാഹനങ്ങള്‍ക്ക് പാലത്തിന്റെ കിഴക്കുഭാഗം വരെയും ആലപ്പുഴ ഭാഗത്തുനിന്ന് വരുന്നവക്ക് പാലത്തിന്റെ പടിഞ്ഞാറ് ഭാഗം വരെയുമേ എത്താന്‍ സാധിക്കൂ.ചരക്കുവാഹനങ്ങള്‍ക്ക് പെരുന്നയില്‍നിന്ന് ആലപ്പുഴ ഭാഗത്തേക്ക് തിരുവല്ല-അമ്പലപ്പുഴ റോഡ് വഴി പോകാം. ചെറിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പൊളിക്കുന്ന പാലത്തിന് സമീപം താൽക്കാലിക പാതയൊരുക്കി. ആംബുലന്‍സ്, ചെറിയ പ്രാദേശിക വാഹനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ്, സ്‌കൂള്‍ ബസ് എന്നിവക്ക് തടസ്സമില്ലാതെ ഇതിലൂടെ കടന്നുപോകാം.
പൂപ്പള്ളിയിലെ കോസ്വേയുടെ ഗര്‍ഡര്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലി തിങ്കളാഴ്ച രാത്രി 9.30 മുതല്‍ 12വരെ നടത്തും. എല്ലാ വാഹനങ്ങളും മങ്കൊമ്പ്-ചമ്പക്കുളം-എസ്.എന്‍ കവല വഴിയോ മങ്കൊമ്പ്-ചമ്പക്കുളം-പൂപ്പള്ളി വഴിയോ ആലപ്പുഴക്കും കൈനകരി ജങ്ഷന്‍-കൈനകരി-പൂപ്പള്ളി-ചമ്പക്കുളം വഴിയോ എസ്.എന്‍ കവല-ചമ്പക്കുളം-മങ്കൊമ്പ് വഴിയോ തിരിച്ചുംപോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.