ഉത്തരവിൽ വ്യക്തതയില്ല; പമ്പിങ് സബ്സിഡി കിട്ടാതെ കുട്ടനാട് കർഷകർ
text_fieldsകിട്ടാനുള്ളത് 12.3 കോടി • ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയെങ്കിലും അനുവദിച്ചിട്ടില്ല
ആലപ്പുഴ: നെൽകൃഷിക്ക് വെള്ളം വറ്റിക്കാൻ മോട്ടോർ പ്രവർത്തിപ്പിച്ചതിന് പമ്പിങ് സബ്സിഡിയായി ജില്ലയിലെ കർഷകർക്ക് ലഭിക്കാനുള്ള 12.3 കോടി സർക്കാർ നൽകിയില്ല.
കഴിഞ്ഞ മാർച്ചിൽ വിതരണം ചെയ്യാൻ ലാൻഡ് റവന്യൂ കമീഷണർ റിപ്പോർട്ട് നൽകിയെങ്കിലും പണം ഇതുവരെ അനുവദിച്ചിട്ടില്ല. അനുവദിച്ച തുകയാകട്ടെ എന്തിന് വിനിയോഗിക്കണമെന്ന് നിർദേശിക്കാത്തതിനാൽ ഉദ്യോഗസ്ഥർ വിതരണം െചയ്തിട്ടുമില്ല.
പുഞ്ചകൃഷി ചെയ്ത പാടശേഖരങ്ങൾക്ക് അർഹതപ്പെട്ടതാണ് ഇത്രയും തുക. ഡ്രൈവറെ നിയമിക്കുകയും മോട്ടോർ സ്ഥാപിക്കുകയും ചെയ്ത് വൈദ്യുതി കണക്ഷനും എടുത്ത ശേഷമാണ് ഓരോ കൃഷിക്കും ഏഴു മാസം വരെ പമ്പിങ് നടത്തുന്നത്.
ഇതിനുള്ള തുക കർഷകർ ഉൾപ്പെട്ട പാടശേഖര സമിതി മുൻകൂർ ചെലവഴിക്കുകയാണ്. സർക്കാറിൽനിന്ന് ലഭിക്കുേമ്പാൾ തിരികെ നൽകാമെന്നാണ് വ്യവസ്ഥ. പമ്പിങ് കരാർ സ്വകാര്യ വ്യക്തികളെ ഏൽപിക്കാറുമുണ്ട്. കഴിഞ്ഞ മാർച്ച് 31ന് 2.3 കോടി അനുവദിച്ചെന്നാണ് കൃഷി വകുപ്പ് പറയുന്നത്.
എന്നാൽ, വെള്ളപ്പൊക്കത്തിൽ സംഭവിച്ച കൃഷിനാശം കണക്കാക്കി നഷ്ടപരിഹാരമായി ഈ തുക നൽകണോ പമ്പിങ് സബ്സിഡി ഇനത്തിൽ വിതരണം ചെയ്യണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇക്കാരണത്താൽ വിതരണം ചെയ്യുന്നില്ലെന്ന് പുഞ്ച സ്പെഷൽ ഓഫിസ് അധികൃതർ പറയുന്നു. ഇതു കൂടാതെയാണ് ജനുവരി മുതലുള്ള പമ്പിങ് സബ്സിഡിയിയായി 10 കോടികൂടി കിട്ടാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.