തൃത്താലയിലെ എക്സൈസ് ഓഫിസ് നോക്കുകുത്തി; ഇൻസ്പെക്ടർ ഇല്ലാതെ ആറ് മാസം
text_fieldsകൂറ്റനാട്: തൃത്താല മേഖലയില്‍ മദ്യവും മയക്കുമരുന്നും ഒഴുകുേമ്പാഴും അധികാരികൾ നിസ്സംഗതയിൽ. കഴിഞ്ഞ ആറ് മാസമായി തൃത്താലയിൽ ഉത്തരവാദപ്പെട്ട സ്റ്റേഷൻ ഓഫിസറില്ല. നിലവിലെ എക്സൈസ് ഓഫിസര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചതോടെ വന്ന ഒഴിവില്‍ നിയമനം നടന്നിട്ടുണ്ടെങ്കിലും ഇതുവരെ ചുമതലയേറ്റെടുക്കാത്തതാണ് പ്രശ്നകാരണം. ഇൻസ്പെക്ടറില്ലാത്തതിനാൽ ഓഫിസ് പ്രവര്‍ത്തനം താളം തെറ്റിയ മട്ടാണ്.
കള്ളിന് പുറമെ കഞ്ചാവിെൻറയും മറ്റ് മയക്കുമരുന്നുകളുടെയും ഉപയോഗവും വിൽപനയും ഇവിടെ സജീവമാണ്. കോളജ്, സ്കൂൾ വിദ്യാർഥികളെയടക്കം ലക്ഷ്യമിട്ടാണ് മയക്കുമരുന്നുകൾ എത്തിക്കുന്നത്. കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളം കുന്നില്‍ വെച്ച് കഞ്ചാവ് പൊതികള്‍ രഹസ്യമായി കൈമാറുന്നുണ്ടെന്ന് നാട്ടുകാര്‍ തന്നെ പരാതിപ്പെടുന്നുണ്ട്. കച്ചവടക്കാരനെന്ന് സംശയിക്കുന്ന യുവാവിനെ അസമയങ്ങളില്‍ കുന്നിന് പുറത്ത് കാണാറുണ്ട്. പറക്കുളം-ചേക്കോട് റോഡിലൂടെ ദിവസവും മൂന്ന് മുതല്‍ നാല് തവണ വരെ ഇയാൾ ബൈക്കിൽ അമിതവേഗത്തില്‍ പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു.
ഓണക്കാലത്ത് മേഴത്തൂരില്‍ നിന്ന് സ്പിരിറ്റ് പിടികൂടിയ കേസിൽ പ്രതിയെ പിടികൂടാനാകാത്ത നാണക്കേടും എക്സൈസ് വകുപ്പിനുണ്ട്. പാലക്കാട് ഡെപ്യൂട്ടി കമീഷണർക്കാണ് അന്വേഷണ ചുമതല. മേഴത്തൂര്‍ കോടനാട് തുരുത്ത് ഭാഗത്തുനിന്നു 2200 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. കള്ളില്‍ ചേര്‍ത്ത് ലഹരി വർധിപ്പിക്കാനായി എത്തിച്ചതാെണന്നാണ് പറയപ്പെടുന്നത്. തൃത്താലയില്‍ ഇതിന് മുമ്പും സ്പിരിറ്റ് പിടിച്ച സംഭവം ഉണ്ടായിട്ടുെണ്ടങ്കിലും ഒന്നിലും പ്രതികളെ പിടികൂടിയിട്ടില്ല. കോടനാട് തുരുത്തിലെ വീടിന് പിന്നിലെ വിറകുപുരയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കോടനാട് തുരുത്ത് അഖില വിഹാറില്‍ അജിത്ത് കുമാറിന് (അജി) വേണ്ടിയുള്ള അന്വേഷണമാണ് ഇഴഞ്ഞു നീങ്ങുന്നത്. അജിത്ത് വെറും ബിനാമി മാത്രമായിരിക്കുമെന്നും ഇതിന് പിന്നില്‍ വന്‍ സംഘം തന്നെ ഉണ്ടാകുമെന്നും പറയപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.