കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; മടവീഴ്ച തുടരുന്നു
text_fieldsകുട്ടനാട്: നിർത്താതെ പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിൻ വരവും മൂലം കുട്ടനാട്ടിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഒന്നരയടിക്ക് മുകളിൽ ജലനിരപ്പ് ഉയർന്നേതോടെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂർണമായും വെള്ളക്കെട്ടിലായി.
മടകുത്തിയ പാടശേഖരത്തും കർഷകർക്ക് പ്രതീക്ഷയില്ല. രാമങ്കരി കൃഷിഭവനിൽ ഊരുക്കരി ഇടംപാടി പാടശേഖരത്ത് ഞായാഴ്ച രാവിലെ മടവീണു. 65 ഏക്കർ നിലമൊരുക്കി വിതക്ക് പരുവമാക്കിയതാണ്.
കുട്ടനാട്ടിലെ മിക്ക പാടശേഖരങ്ങളും മടവീഴ്ച ഭീഷണിയിലാണ്. ശക്തമായ മഴയും കാറ്റും കൊയ്യാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള നെല്ലൊടിഞ്ഞതും കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.
കൈനകരിയിൽ നടവഴികളിൽ വെള്ളംകയറിയതോടെ ജനജീവിതം ദുസ്സഹമാണ്. പുളിങ്കുന്ന്, ചമ്പക്കുളം, മങ്കൊമ്പ്, വെളിയനാട് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. കിഴക്കന്റെ വെള്ളത്തിന്റ വരവിനൊപ്പം മഴ തുടർന്നാൽ സ്ഥിതി മോശമാകും. താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളക്കെട്ടിലായതിനാൽ പല കുടുംബങ്ങളും ഒറ്റപ്പെട്ട സ്ഥിതിയുണ്ട്. രൂക്ഷമായ വെള്ളക്കെട്ട് വീട്ടിലേക്ക് കയറുമോയെന്ന ആശങ്കയിലാണ് കുട്ടനാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.