വെള്ളപ്പൊക്കത്തിൽ മൊെബെൽ - ഇൻറർനെറ്റ് സംവിധാനങ്ങൾ തകരാറിലായി; വലഞ്ഞ് നാട്ടുകാർ
text_fieldsതിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ മൊെബെൽ - ഇൻറർനെറ്റ് സംവിധാനങ്ങൾ പാടേ തകരാറിലത് ഉപഭോക്താക്കളെ വലയ്ക്കുന്നു. അപ്പർ കുട്ടനാട്ടിൽ അടക്കം താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ ടവറുകളുടെ ഭാഗമായ ജനറേറ്റർ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്ന മുറികളിലടക്കം വെള്ളം കയറി ടവറുകളുടെ പ്രവർത്തനം നിലച്ചതാണ് മൊബൈൽ - ഇൻറർനെറ്റ് സംവിധാനങ്ങൾ തകരാറിലാകാൻ ഇടയാക്കിയിരിക്കുന്നത്. കോളുകൾ കണക്ട് ആവാതിരിക്കുക, കോൾ ഇടയ്ക്കിടെ കട്ടാകുക , ഇൻറർനെറ്റിെൻറ വേഗക്കുറവ് തുടങ്ങിയവയാണ് കഴിഞ്ഞ നാല് ദിവസമായി ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ. ബി.എസ്.എൻ.എൽ, ഐഡിയ, എയർടെൽ, ജിയോ തുടങ്ങി എല്ലാ മൊബൈൽ - ഇൻറർനെറ്റ് ശൃംഘലകളും തകരാറിലായിട്ടുണ്ട്. വെള്ളം ഇറങ്ങുന്ന മുറയ്ക്ക് തകരാറിലായ ടവറുകളുടെ അറ്റകുറ്റപ്പണികൾ നടത്തുമെന്നും ഇതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നുമാണ് സേവന ദാതാക്കൾ നൽകുന്ന വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.