ലെയ്ൻ ട്രാഫിക് നിയമലംഘനം; ആലപ്പുഴയിൽ പിടികൂടിയത് 553 വാഹനം; 5,57,000 രൂപ പിഴയീടാക്കി
text_fieldsആലപ്പുഴ: ലെയ്ൻ ട്രാഫിക് നിയമലംഘനം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തിയ വ്യാപക പരിശോധനയിൽ 5,57,000 രൂപ പിഴ ഈടാക്കി. ആകെ 553 വാഹനമാണ് പിടികൂടിയത്. സംസ്ഥാനത്ത് ഒറ്റദിവസം ഏറ്റവും കൂടുതൽ പിഴ ഈടാക്കിയതും ആലപ്പുഴ ജില്ലയിലാണ്. ഇതിൽ 303 വാഹനങ്ങൾക്കാണ് പിഴ ഈടാക്കിയത്. ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെ 12 ഗ്രൂപ് തിരിഞ്ഞ് അരൂർ മുതൽ ചേർത്തല വരെയായിരുന്നു പരിശോധന.
ഡെപ്യൂട്ടി ട്രാഫിക് കമീഷണറുടെ നിർദേശപ്രകാരം ആർ.ടി.ഒ സജി പ്രസാദ് നോഡൽ ഓഫിസറായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ സ്പെഷൽ പരിശോധനയിൽ ജില്ലയിലെ കായംകുളം, ചേർത്തല, ആലപ്പുഴ, ചെങ്ങന്നൂർ, മാവേലിക്കര, കുട്ടനാട് എന്നിവക്ക് പുറമെ പത്തനംതിട്ട, കരുനാഗപ്പള്ളി, പുനലൂർ, കുന്നത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ആർ.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കാളികളായി. വിവിധ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ വിവരങ്ങൾ ഇങ്ങനെ:
ലെയ്ൻ ട്രാഫിക് സംബന്ധിച്ച പരിശോധനകൾ തുടരുമെന്നും വാഹനയാത്രക്കാർ ലെയ്ൻ ട്രാഫിക് കർശനമായി പാലിക്കണമെന്നും ആർ.ടി.ഒ സജി പ്രസാദ് പറഞ്ഞു. പരിശോധനകൾക്ക് എ.വി.ഐമാരായ ബി. ബിജു, കിഷോർ രാജ്, സുജീർ മുഹമ്മദ്, പ്രമോദ്, ജയിൻ ടി. ലൂക്കോസ്, എ.എം.വി.ഐമാരായ സജീവ് വർമ, അബ്ദുൽ റോഷ്, ബിജുലാൽ, ശരത് കൃഷ്ണണൻ, അനൂപ്, സാജു പി. ചന്ദ്രൻ, എം.ആർ. ഷിബുകുമാർ, കെ. രഞ്ജിത്, എൻ. അനൂപ്, അനു എസ്. കുമാർ, സമീർ, സാം, വഗ്നീശ്വരൻ, ഹരി, എം. ഷമീർ, ജോസി പി. ചാക്കോ, ടി.കെ. അബ്ദുൽ സലാം, വി.എസ്. സ്മിജിത്, അനസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.