സഫലം പദ്ധതിക്ക് തുടക്കം; ഭിന്നശേഷിക്കാരായ 20 പേർക്ക് കോഫി വെന്‍ഡിങ് മെഷീൻ നല്‍കും
text_fieldsആലപ്പുഴ: സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ഏര്‍പ്പെടുത്തിയ ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍ മാതൃകപരമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി പറഞ്ഞു.
60 ശതമാനം ഭിന്നശേഷിക്കാരായ തീവ്ര മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി നടപ്പാക്കുന്ന സ്വയംതൊഴില്‍ സംരംഭമായ 'സഫലത്തി'െൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ. ജില്ലയിലെ വിവിധ മേഖലകളിലെ ഭിന്നശേഷിക്കാരായ 20 പേർക്ക് കോഫി വെന്‍ഡിങ് മെഷീൻ സ്ഥാപിച്ചുനല്‍കും. ആദ്യ കോഫി വെന്‍ഡിങ് മെഷീൻ കലക്ടറേറ്റ് കോംപ്ലക്സില്‍ കലക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം ചെയ്തു.
തോണ്ടങ്കുളങ്ങര സ്വദേശികളായ ജയലക്ഷ്മി, രാജലക്ഷ്മി സഹോദരിമാർക്കാണ് ഇവിടെ തൊഴിൽസംരംഭം ലഭ്യമാക്കിയത്.
എ.ഡി.ആര്.എഫ് മുഖ്യരക്ഷാധികാരി റിട്ട. കേണല്‍ വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹികനീതി ഓഫിസര്‍ എ.ഒ. അബീന്, നാഷനല്‍ ട്രസ്റ്റ് കണ്‍വീനര്‍ ടി.ടി. രാജപ്പന് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.