Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനിയമസഭ മണ്ഡലം അവലോകനം

നിയമസഭ മണ്ഡലം അവലോകനം

text_fields
bookmark_border
election
cancel

കൊ​ടി​ക്കു​ന്നി​ലി​ന്‍റെ ‘ച​ങ്കാ​യി’ ച​ങ്ങ​നാ​ശ്ശേ​രി

ച​ങ്ങ​നാ​ശ്ശേ​രി: മാ​വേ​ലി​ക്ക​ര ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ നാ​ലാം​ത​വ​ണ​യും ജ​ന​വി​ധി നേ​ടി​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്​ ച​ങ്കാ​യി കൂ​ടെ​നി​ന്ന​ത്​ ച​ങ്ങ​നാ​ശ്ശേ​രി മാ​ത്രം. ക​ഴി​ഞ്ഞ​ത​വ​ണ​യും ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​മാ​യ 23,410 നേ​ടി​യ​തും അ​ഞ്ചു​വി​ള​ക്കി​ന്‍റെ നാ​ട്ടി​ൽ​നി​ന്നാ​യി​രു​ന്നു.

കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ സ്വാ​ധീ​ന​ത്തെ​യും മ​റി​ക​ട​ന്ന്​ ഇ​ക്കു​റി 16,450 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്​ കി​ട്ടി​യ​ത്. 2019ൽ 73​ശ​ത​മാ​നം പോ​ളി​ങ്​ ആ​യി​രു​ന്നു. ഇ​ത്ത​വ​ണ 62 ശ​ത​മാ​ന​മാ​യി പോ​ളി​ങ്​ കു​റ​ഞ്ഞ​താ​ണ്​ ഭൂ​രി​പ​ക്ഷം ഇ​ടി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ്​ യു.​ഡി.​എ​ഫ്​ വി​ല​യി​രു​ത്ത​ൽ.

ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​മാ​ണ് ന​ട​ന്ന​ത്. ആ​ദ്യ​പ​കു​തി വോ​ട്ടെ​ണ്ണ​ലി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. സി.​എ. അ​രു​ൺ കു​മാ​റാ​ണ്​ മു​ന്നി​ട്ടു​നി​ന്ന​ത്. മ​ണ്ഡ​ല​ത്തി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വും കൊ​ടി​ക്കു​ന്നി​ലി​ന്‍റെ വ്യ​ക്തി​പ്ര​ഭാ​വ​വും എം.​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച്​ ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ച​ങ്ങ​നാ​ശ്ശേ​രി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന​ട​ക്കം ന​ഗ​ര​വി​ക​സ​ന​വും വോ​ട്ടാ​യി മാ​റി.

ഇ​തി​നൊ​പ്പം എ​ൻ.​എ​സ്.​എ​സ്, എ​സ്.​എ​ൻ.​ഡി.​പി, ച​ങ്ങ​നാ​ശ്ശേ​രി അ​തി​രൂ​പ​ത, മു​സ്​​ലിം അ​ട​ക്ക​മു​ള്ള വി​ഭാ​ഗ​ങ്ങ​ള​ട​ക്ക​മു​ള്ള​വ​രു​ടെ പി​ന്തു​ണ​യും കി​ട്ടി. കെ.​പി.​എം.​എ​സ്, എ.​കെ.​സി.​എ​ച്ച്.​എം.​എ​സ് തു​ട​ങ്ങി വി​വി​ധ മ​ത-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​മാ​യു​ള്ള അ​ടു​ത്ത​ബ​ന്ധ​വും അ​നു​കൂ​ല​മാ​യി.

മ​ണ്ഡ​ല​ത്തി​ൽ മാ​ട​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട്​ ല​ഭി​ച്ച​ത്. ഇ​വി​ടെ 4493 ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​രു​ന്നു. വാ​ഴ​പ്പ​ള്ളി (4189), കു​റി​ച്ചി (699), തൃ​ക്കൊ​ടി​ത്താ​നം (1934), പാ​യി​പ്പാ​ട് (1022), ച​ങ്ങ​നാ​ശ്ശേ​രി ഈ​സ്​​റ്റ്​ (2464), ച​ങ്ങ​നാ​ശ്ശേ​രി വെ​സ്റ്റ്​ -1649 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫ് -54843, എ​ൽ.​ഡി.​എ​ഫ് -38393, എ​ൻ.​ഡി.​എ -14276 വോ​ട്ടാ​ണ് നേ​ടി​യ​ത്.

മാ​വേ​ലി​ക്ക​ര​യി​ൽ അ​രു​ൺ​കു​മാ​ർ മു​ന്നി​ലെ​ത്തി

മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര​ നിയമസഭ മണ്ഡലത്തിൽ മു​ന്നി​ലെ​ത്തി​യ​ത്​ ഇ​ട​തു സ്ഥാ​നാ​ർ​ഥി സി.​എ. അ​രു​ൺ​കു​മാ​ർ. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ​ക്കാ​ൾ 6166 വോ​ട്ട്​ നേ​ടി​യാ​ണ്​ ഒ​ന്നാ​മ​നാ​യ​ത്. ഇ​വി​ടെ 2000 വോ​ട്ടി​ന്​ പി​ന്നി​ലാ​കു​മെ​ന്നാ​യി​രു​ന്നു യു.​ഡി.​എ​ഫ് കേ​ന്ദ്ര​ങ്ങ​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. 2019ൽ ​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്​ 969 വോ​ട്ടി​ന്റെ മേ​ൽ​കൈ നേ​ടി​യ മ​ണ്ഡ​ല​മാ​ണ്.

ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം തി​രി​ച്ചു​പി​ടി​ച്ച്​ മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി​ക​ളെ മാ​റി​യും മ​റി​ഞ്ഞും വ​രി​ച്ച മാ​വേ​ലി​ക്ക​ര​യി​ൽ ഇ​ത്ത​വ​ണ​ത്തെ അ​ങ്ക​ത്തി​ൽ 10,000-15000 ഇ​ട​യി​ൽ ലീ​ഡ് ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​ട​തു മു​ന്ന​ണി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഫ​ല​മ​റി​ഞ്ഞ​പ്പോ​ൾ അ​ത്​ പാ​ളി. 2011ൽ 5150​ഉം 2016ൽ 31,542​ഉം 2021ൽ ​എം.​എ​സ്. അ​രു​ൺ​കു​മാ​ർ 24,717ഉം ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക​ൾ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എ​ന്നാ​ൽ, ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​മു​ൻ​തൂ​ക്കം നി​ല​നി​ർ​ത്താ​ൻ എ​ൽ.​ഡി.​എ​ഫി​ന്​ ക​ഴി​ഞ്ഞി​ല്ല. 2009ൽ ​കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​നെ​തി​രെ മ​ത്സ​രി​ച്ച എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ർ.​എ​സ്. അ​നി​ൽ 800 വോ​ട്ടി​ന്‍റെ​ മു​ന്നി​ലാ​യി​രു​ന്നു. 2014ൽ ​ഇ​ട​തു സ്ഥാ​നാ​ർ​ഥി ചെ​ങ്ങ​റ സു​രേ​ന്ദ്ര​ന് 6467 വോ​ട്ടി​ന്‍റെ ലീ​ഡ് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 2019ൽ ​ചി​ത്രം മാ​റി. കൊ​ടി​ക്കു​ന്നി​ൽ അ​ന്ന് മ​ത്സ​രി​ച്ച ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ​ക്കാ​ൾ 969 വോ​ട്ട്​ കൂ​ടു​ത​ൽ നേ​ടി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കാ​ൾ എ​ൽ.​ഡി.​എ​ഫ് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തി​നെ​ക്കാ​ൾ 4140 വോ​ട്ട് കു​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യി​ലെ കെ. ​സ​ഞ്ചു 30,955 വോ​ട്ട് നേ​ടി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ​യു​ടെ വോ​ട്ട് വി​ഹി​തം 40,042 വോ​ട്ടാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ എ​ൻ.​ഡി.​എ​യു​ടെ ബൈ​ജു ക​ലാ​ശാ​ല​ക്ക് ക​ഴി​ഞ്ഞ പാ​ല​ർ​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച വോ​ട്ടി​നെ​ക്കാ​ൾ മു​ന്നി​ലെ​ത്താ​ൻ ക​ഴി​ഞ്ഞു. ഇ​ക്കു​റി മാ​വേ​ലി​ക്ക​ര ന​ഗ​ര​സ​ഭ​യി​ലും ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലും മാ​ത്ര​മാ​ണ് കൊ​ടി​ക്കു​ന്നി​ലി​ന് ലീ​ഡ് ല​ഭി​ച്ച​ത്. മ​റ്റ്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ് മു​ന്നി​ലെ​ത്തി.

ചെ​ങ്ങ​ന്നൂ​രി​ൽ യു.​ഡി.​എ​ഫ്​ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു

ചെ​ങ്ങ​ന്നൂ​ർ: നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​ഫി​ന്റെ ഭൂ​രി​പ​ക്ഷം ഇ​ടി​ഞ്ഞു. 62.06 ശ​ത​മാ​നം പോ​ളി​ങ് ന​ട​ന്ന ചെ​ങ്ങ​ന്നൂ​ര്‍ 1638 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ്​ ​യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്​ നേ​ടാ​നാ​യ​ത്. 2019ൽ 9839 ​വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്​ കി​ട്ടി​യ​ത്.

കൊ​ടി​ക്കു​ന്നി​ലി​ന് 49,031ഉം ​എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സി.​എ. അ​രു​ൺ​കു​മാ​റി​ന്​ 47,393ഉം ​എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി ബൈ​ജു ക​ലാ​ശാ​ല​ക്ക്​ 25,424 വോ​ട്ടാ​ണ്​ കി​ട്ടി​യ​ത്. 2019ൽ 61,242 ​വോ​ട്ടാ​ണ്​ യു.​ഡി.​എ​ഫി​ന്​ കി​ട്ടി​യ​ത്. ഇ​തി​ൽ 12,211 വോ​ട്ടി​ന്റെ കു​റ​വു​ണ്ട്.

അ​ന്ന്​ എ​ൽ.​ഡി.​എ​ഫി​ന്​ 51,043 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ 4010 വോ​ട്ട്​ കു​റ​ഞ്ഞു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി 570 വോ​ട്ട്​ കൂ​ടു​ത​ൽ നേ​ടി. യു.​ഡി.​എ​ഫി​ന്റെ​യും കോ​ൺ​ഗ്ര​സി​ന്‍റെ​യും സം​ഘ​ട​ന ദൗ​ർ​ബ​ല്യ​ത്തെ മ​റി​ക​ട​ക്കാ​നാ​യ​ത് സം​സ്ഥാ​ന-​കേ​ന്ദ്ര​സ​ർ​ക്കാ​റു​ക​ളു​ടെ ജ​ന​വി​രു​ദ്ധ ന​യ​സ​മീ​പ​ന​ങ്ങ​ളാ​ണ്.

മ​ണ്ഡ​ല​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ ന​ഗ​ര​സ​ഭ, വെ​ൺ​മ​ണി, ചെ​റി​യ​നാ​ട്, ആ​ലാ പ​ഞ്ചാ​യ​ത്തു​ക​ളാ​ണ് യു.​ഡി.​എ​ഫി​നെ തു​ണ​ച്ച​ത്. അ​തേ​സ​മ​യം, എ​ൽ.​ഡി.​എ​ഫി​ന് മേ​ൽ​ക്കൈ ല​ഭി​ച്ചി​രു​ന്ന മു​ള​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ൽ ഇ​ത്ത​വ​ണ ല​ഭി​ച്ചി​ല്ല. 2021 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ലെ സ​ജി ചെ​റി​യാ​ൻ 32,093 ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ വി​ജ​യി​ച്ച​ത്. അ​ന്ന്​ കോ​ൺ​ഗ്ര​സി​ലെ എം. ​മു​ര​ളി​യെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. എ​ൽ.​ഡി.​എ​ഫ്​ 48.50 ശ​ത​മാ​ന​വും യു.​ഡി.​എ​ഫ്​ 26.78 ശ​ത​മാ​ന​വും എ​ൻ.​ഡി.​എ 23.52 ശ​ത​മാ​ന​വും വോ​ട്ട്​ നേ​ടി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsLok Sabha Elections 2024
News Summary - Legislative Constituency Overview
Next Story