ലൈഫ് മിഷൻ; ജില്ലയിൽ 15, 546 കുടുംബങ്ങൾക്ക് വീടായി
text_fieldsആലപ്പുഴ: സംസ്ഥാനത്ത് ഭവനരഹിതർക്ക് വീടൊരുക്കുന്ന സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് മിഷനിലൂടെ ജില്ലയിൽ പൂർത്തിയാക്കിയത് 15,546 വീടുകൾ. പദ്ധതിയിൽ ഗുണഭോക്താക്കളായി 24,486പേരാണുള്ളത്. 242 ഗുണഭോക്താക്കൾ ഓണത്തിന് തൊട്ടുമുമ്പാണ് പുതിയവീട്ടിലേക്ക് താമസം മാറിയത്. പൊതുവിഭാഗം-10,294, പട്ടികജാതിവിഭാഗം-3384, മത്സ്യത്തൊഴിലാളി വിഭാഗം-1,654, പട്ടികവർഗ വിഭാഗം-190, അതിദരിദ്രവിഭാഗം-25 എന്നിങ്ങനെയാണ് വീടുകൾ പൂർത്തിയാക്കിയത്. ഒരുവീടിന് നാലുക്ഷംവീതം ആകെ 624.84 കോടിയാണ് സർക്കാർ നൽകിയത്. 8940 വീടുകളുടെ നിർമാണം പുരോഗമിക്കുകയണ്.
ത്രിതല പഞ്ചായത്ത്, മനസ്സോടിത്തിരിമണ്ണ്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ തുടങ്ങിയ പദ്ധതികളിലൂടെ ഭൂരഹിത- ഭവനരഹിതരായ 2803 കുടുംബങ്ങൾക്ക് ഭൂമിയും നൽകി. ഇത്തരത്തിൽ 43 ഏക്കർ സ്ഥലമാണ് കൈമാറിയത്. മനസ്സോടിത്തിരി മണ്ണ് പദ്ധതിയിൽ എട്ട് കുടുംബങ്ങൾക്ക് മൂന്ന് സെന്റ് ഭൂമിവീതമാണ് ലഭിച്ചത്. എട്ടുവീടുകളുടെയും നിർമാണം പുരോഗമിക്കുകയാണ്. വിവിധപദ്ധതികൾക്കായി 50ലക്ഷവും വിനിയോഗിച്ചിട്ടുണ്ട്. കുട്ടനാടിന്റെ പ്രളയം അതിജീവനത്തിന്റെ ഭാഗമായി 1286 കുടുംബങ്ങളെ ലൈഫ് മിഷനിൽ ഉൾെപ്പടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.