ആലപ്പുഴയിൽ ലോക്ഡൗൺ പൂർണം
text_fieldsആലപ്പുഴ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിെൻറ ഭാഗമായി സംസ്ഥാനത്ത് നടപ്പാക്കുന്ന സമ്പൂർണ ലോക്ഡൗണിെൻറ ആദ്യദിനത്തിൽ ആലപ്പുഴയിലെ ജനം വീട്ടിലിരുന്നു.
സത്യവാങ്മൂലം കൈയിൽ കരുതി അത്യാവശ്യക്കാർ മാത്രമാണ് പുറത്തിറങ്ങിയത്. ആലപ്പുഴ കൊമ്മാടി ടോൾ പ്ലാസയിൽ കലക്ടർ എ. അലക്സാണ്ടർ, ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കി. അനാവശ്യമായ കൂട്ടംകൂടലുകളുണ്ടായില്ലെന്നും പൊലീസ് ഉറപ്പാക്കി.
കടകേമ്പാളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. റോഡുകൾ വിജനമായിരുന്നു. കെ.എസ്.ആർ.ടി.സി-സ്വകാര്യ ബസുകളും ഓട്ടോ-ടാക്സികളും നിരത്തിലിറങ്ങിയില്ല. നഗര-ഗ്രാമീണ റോഡുകള്‍, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ബോട്ടുജെട്ടി, ഓട്ടോറിക്ഷാ, ടാക്സി സ്റ്റാന്‍ഡ് എന്നിവിടങ്ങൾ തീര്‍ത്തും വിജനമായി. പലചരക്ക് സാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, മൃഗങ്ങളുടെ കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ വിൽക്കുന്ന കടകൾ തുറന്നു.
സാന്ത്വന പരിചരണ സേവനം, പെട്രോൾ പമ്പ്, എൽ.പി.ജി, പെട്രോളിയം, ഗ്യാസ് റീട്ടെയിൽ, വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി, കേബിൾ സേവനം, ഡി.ടി.എച്ച്, ടെലികമ്യൂണിക്കേഷൻ, ഇൻറർനെറ്റ്, ഐ.ടി തുടങ്ങിയ സേവനമേഖലകൾ പ്രവർത്തിച്ചു. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ മുതൽ പ്രവർത്തിച്ചിരുന്നെങ്കിലും വൈകീട്ട് ഏഴിന് അടച്ചു. ഹോട്ടലുകളിൽ പാർസൽ വിതരണം മാത്രമാണ് നടന്നത്.
ഓക്സിജൻ സിലിണ്ടർ, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൊണ്ടുപോകുന്ന വാഹനങ്ങള്‍ സ്റ്റിക്കര്‍ പതിച്ചായിരുന്നു യാത്ര. ആശുപത്രി ചികിത്സയടക്കമുള്ള ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെയും കുടൂതൽ പരിശോധന നടത്തി സത്യവാങ്മൂലം എഴുതിവാങ്ങിയാണ് യാത്രാനുമതി നൽകിയത്. കണ്ടെയ്ൻമെൻറ് സോണിലടക്കം പൊലീസിെൻറ കർശന നിരീക്ഷണമുണ്ടായിരുന്നു.
വരുംദിവസങ്ങളിൽ പുറത്തിറങ്ങാനുള്ള പൊലീസ് ഓൺലൈൻ സംവിധാനവും തയാറായിട്ടുണ്ട്. മരണം, ആശുപത്രി, ദിവസവേതനക്കാർ, വീട്ടുജോലിക്കാർ അടക്കമുള്ളവർക്കാണ് പാസ് അനുവദിക്കുക. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ അപേക്ഷിക്കുേമ്പാൾ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച് അനുമതി ലഭിക്കും.
അപേക്ഷകെൻറ മൊബൈലിലേക്ക് ഒ.ടി.പി വരുന്നതിനൊപ്പം അനുമതിപത്രവും കിട്ടും. ഇത് ഉപയോഗിച്ച് മാത്രം ഇനിയുള്ള ദിവസങ്ങളിലെ യാത്ര ക്രമപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.