ലോക്സഭ തെരഞ്ഞെടുപ്പ്; രാഷ്ട്രീയ പാർട്ടികൾ തയാറെടുപ്പ് തുടങ്ങി
text_fieldsആലപ്പുഴ: ജില്ലയിൽ ലോക്സഭ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ തയാറെടുപ്പ് തുടങ്ങി. സ്ഥാനാർഥികളെ കുറിച്ച ചർച്ചകളും സജീവമാണ്. കോൺഗ്രസും സി.പി.എമ്മും പാർട്ടി അടിസ്ഥാനത്തിൽ ബൂത്തുതല കമ്മിറ്റികൾ രൂപവത്കരിച്ചു.
മുന്നണി അടിസ്ഥാനത്തിലുള്ള ബൂത്ത് കമ്മിറ്റികൾ ഉടൻ നിലവിൽ വരുമെന്ന് ഇരുമുന്നണി നേതാക്കളും പറയുന്നു. ബൂത്തുതല പ്രവർത്തനം സജീവമാക്കുന്നെങ്കിലും അതിനു മുകളിലേക്ക് കമ്മിറ്റികളൊന്നും ഇരുപാർട്ടിയിലും രൂപവത്കരിച്ചിട്ടില്ല.
സി.പി.എമ്മിലെ ബ്രാഞ്ച് കമ്മിറ്റികൾ ബൂത്ത് അടിസ്ഥാനമാക്കി പുനഃസംഘടിപ്പിച്ചാണ് ബൂത്ത് കമ്മിറ്റികൾ രൂപവത്കരിച്ചിരിക്കുന്നത്.
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് ചർച്ച സജീവമായത്. 17,21,247 വോട്ടർമാരാണ് പട്ടികയിലുള്ളത്.
പുരുഷന്മാരെക്കാൾ 75,707 വനിതകൾ കൂടുതലാണ് പട്ടികയിൽ. അതിനാൽ ജില്ലയിൽ വിജയം നിശ്ചയിക്കുന്നതിൽ വനിതകൾക്ക് നിർണായക പങ്കുണ്ട്. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ഇനിയും വോട്ടർമാരെ ചേർക്കുന്നതിന് സമയമുള്ളതിനാൽ അനുഭാവി വോട്ടുകൾ പരമാവധി ചേർക്കുന്നതിനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രദ്ധവെക്കുന്നത്. ഇതിനുള്ള നിർദേശം ഇരുമുന്നണിയിലെയും പാർട്ടികൾ അവരുടെ പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.