ആലപ്പുഴയിലും മാവേലിക്കരയിലും പോളിങ് കുറവ്; കണക്കിൽ കുഴങ്ങി
text_fieldsമാവേലിക്കര ലോക്സഭ മണ്ഡലം
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിൽ പോളിങ് ശതമാനത്തിൽ ഇടിവ്. വിജയപ്രതീക്ഷയുള്ള യു.ഡി.എഫിനും എൽ.ഡി.എഫിനും ആശങ്ക. 65.95 ശതമാനമാണ് ഇത്തവണത്തെ പോളിങ്. നിയമസഭ മണ്ഡലങ്ങളായ കുട്ടനാട് (66.32), മാവേലിക്കര (65.48), ചെങ്ങന്നൂർ (62.07), കുന്നത്തൂർ (70.96), കൊട്ടാരക്കര (67.42), പത്തനാപുരം (65.14), ചങ്ങനാശ്ശേരി (63.87) എന്നിങ്ങനെയാണ് പോളിങ്. 2019ൽ ഇത് 74.23 ശതമാനമായിരുന്നു. ഇക്കുറി എട്ടുശതമാനത്തിലേറെ വോട്ടുകളാണ് കുറഞ്ഞത്. പരമ്പരാഗത രീതിയിൽ വോട്ടിങ് ശതമാനം കുറഞ്ഞാൽ എൽ.ഡി.എഫിന് അനുകൂലമാകുമെന്നാണ് ധാരണ. നായർ-കൈസ്ത്രവ വിഭാഗങ്ങളിലെ വോട്ടർമാർ ബൂത്തിലെത്താതിരുന്നതാണ് പോളിങ് ശതമാനം കുറഞ്ഞതിന്റെ കാരണമെന്ന് പറയപ്പെടുന്നു. ഇത് യു.ഡി.എഫ് ക്യാമ്പിൽ ആശയക്കുഴപ്പുണ്ടാക്കിട്ടുണ്ട്.
2009, 2014, 2019 തെരഞ്ഞെടുപ്പുകളിൽ പോളിങ് ശതമാനം 70ന് മുകളിലായിരുന്നു. അന്ന് യു.ഡി.എഫിനെയാണ് വാരിപ്പുണർന്നത്. അതിനാൽ പോളിങ് ശതമാനത്തിന്റെ കുറവ് അനുകൂലമാകുമെന്നും 50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയിക്കുമെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. സംസ്ഥാന സർക്കാറിന്റെ ഭരണ വിരുദ്ധതയും കുട്ടനാട്ടിലെ കാർഷികപ്രശ്നങ്ങളും മണ്ഡലത്തിൽ പ്രകടമായിരുന്നു. എൻ.എസ്.എസ് അടക്കമുള്ള സാമുദായികസംഘടനകളുടെ പിന്തുണയും കൈസ്ത്രവ-മുസ്ലിം വോട്ടുകളിൽ ഭൂരിഭാഗവും യു.ഡി.എഫിന് അനൂകൂലമായിരുന്നു. 2019ൽ 14ശതമാനം വോട്ടു നേടിയ ബി.ഡി.ജെ.എസ് വോട്ടുകളിൽ ഇക്കുറി കുറവുണ്ടാകും.
70 ശതമാനത്തിന് മുകളിലെത്തിയ കുന്നത്തൂരിലാണ് ഏറ്റവും കുടൂതൽ പോളിങ്. കുറവ് ചെങ്ങന്നൂരിലും. കേരളകോൺഗ്രസിന്റെ വരവോടെ ചങ്ങനാശ്ശേരി, പത്തനാപുരം നിയമസഭ മണ്ഡലങ്ങളിൽ പ്രതിഫലനമുണ്ടാകുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ കണക്കുകൂട്ടൽ. വോട്ടുശതമാനത്തിലെ കുറവ് അത് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നു. 2019ൽ കത്തികയറിയ ശബരിമലവിഷയമാണ് യു.ഡി.എഫ് തരംഗമുണ്ടാക്കിയത്. അന്ന് ഏഴിൽ ആറ് നിയമസഭ മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ ഏഴിടത്തും വെന്നിക്കൊടി പാറിച്ചായിരുന്നു ഇടതുമുന്നേറ്റം. വോട്ട് കുറവുണ്ടായതിന്റെ രാഷ്ട്രീയ വിശലകനത്തിലാണ് മുന്നണികൾ.
മാവേലിക്കര ലോക്സഭ മണ്ഡലം
- 2024 ലെ പോളിങ് ശതമാനം -65.95
നിയമസഭ തിരിച്ച് പോളിങ് ശതമാനം (ബ്രാക്കറ്റിൽ 2019 ലെ പോളിങ് ശതമാനം)
- കുട്ടനാട് -66.32 (76.28)
- മാവേലിക്കര - 65.48 (74.38)
- ചെങ്ങന്നൂർ - 62.07 (70.19)
- കുന്നത്തൂർ- 70.96 (77.78)
- കൊട്ടാരക്കര - 67.42 (73.81)
- പത്തനാപുരം -65.14 (73.69)
- ചങ്ങനാശ്ശേരി -63.87 (72.62)
- ആകെ വോട്ടർമാർ-133180
- പോൾ ചെയ്തത്-877876
- പുരുഷന്മാർ-416898
- സ്തീകൾ-460975
- ട്രാൻസ്ജെൻഡർ-3
- ആകെ വോട്ടർമാർ, പോൾ ചെയ്തതത്, പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ, ആകെ
- ചങ്ങനാശ്ശേരി-172621, 110254, 54619, 55635, 0 (63.87)
- കുട്ടനാട്-163242, 108224, 53903, 54321 (66.32)
- മാവേലിക്കര-203405, 133188,61100, 72087, 1 (65.48)
- ചെങ്ങന്നൂർ-201481, 125055, 59076, 65979, 0, (62.07)
- കുന്നത്തൂർ-205559, 145461, 68457, 77004, 0,(70.96)
- കൊട്ടാരക്കര-200934, 135432, 63413, 72017, 2 (67.42)
- പത്തനാപുരം-184638, 120262, 56330, 63932, 0, (65.14)
ആലപ്പുഴ ലോക്സഭ മണ്ഡലം
ത് മുന്നണികളെ കുഴക്കുന്നു. 74.90 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ 80.25 ശതമാനമായിരുന്നു. കനത്ത ചൂട് പോളിങ്ങിനെ ബാധിച്ചതായാണ് കരുതുന്നത്. 37.4 ഡിഗ്രിയായിരുന്നു വെള്ളിയാഴ്ച ജില്ലയിലെ ചൂട്. പോളിങ് കുറഞ്ഞത് എല്ലാവരെയും ബാധിക്കുമെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർഥികൾ പ്രതികരിച്ചത്. അതേസമയം എൻ.ഡി.എയിലെ ശോഭ സുരേന്ദ്രൻ തങ്ങളുടെ വോട്ടുകൾ കൃത്യമായി പോൾ ചെയ്യിക്കാനായെന്നും കടുത്ത ത്രികോണ മത്സരമാണ് നടന്നതെന്നും അവകാശപ്പെട്ടു.
ചേർത്തല നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് -79.74 ശതമാനം. 70.20 ശതമാനം രേഖപ്പെടുത്തിയ കായംകുളം മണ്ഡലത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിലെ എ.എം. ആരിഫിന് ഭൂരിപക്ഷം നൽകിയ രണ്ട് മണ്ഡലങ്ങൾ കായംകുളവും ചേർത്തലയുമായിരുന്നു. രണ്ടിടത്തും ഇത്തവണ കഴിഞ്ഞ തവണത്തേതിനെക്കാൾ പോളിങ് കുറഞ്ഞിട്ടുണ്ട്. എസ്.എൻ.ഡി.പി യോഗത്തിന്റെ മൗന പിന്തുണ ശോഭ സുരേന്ദ്രന് ഉണ്ടായിരുന്നു. അത് പരമാവധി വിനിയോഗിക്കാൻ അവർക്ക് കഴിഞ്ഞു. ധീവരസഭ പരസ്യമായ പിന്തുണ എൻ.ഡി.എക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയെല്ലാം ഗുണം വോട്ടാക്കി മാറ്റാൻ ശോഭ സുരേന്ദ്രൻ പരമാവധി ശ്രമം നടത്തിയിരുന്നു. പോളിങ് കുറഞ്ഞതോടെ എൻ.ഡി.എയുടെ പ്രതീക്ഷയിലും മങ്ങലേറ്റിട്ടുണ്ട്. മൂന്നു മുന്നണികളും വിജയം അവകാശപ്പെടുന്നുണ്ട്.
ശോഭ കൂടുതൽ നേടുന്ന വോട്ടുകൾ ആരുടേതിൽനിന്ന് ചോരുന്നതാണെന്നത് വിജയത്തെ ബാധിക്കുന്ന നിർണായക ഘടകമാണ്. നായർ, ക്രൈസ്തവ വോട്ടുകളിൽ നേട്ടം യു.ഡി.എഫിനാണ് ലഭിച്ചിട്ടുള്ളത്. എസ്.എൻ.ഡി.പി, മറ്റ് പിന്നാക്ക സമുദായങ്ങൾ എന്നിവരിൽനിന്ന് എൻ.ഡി.എ കുടുതൽ വോട്ടുകൾ പിടിക്കുന്നത് ഇരു മുന്നണികളെയും ബാധിക്കും. എൽ.ഡി.എഫ് വോട്ടുകളിലാണ് കൂടുതൽ വിള്ളലുണ്ടായതെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. 2019ൽ യു.ഡി.എഫിലെ ഷാനിമോൾ ഉസ്മാനും എ.എം. ആരിഫും മുസ്ലിം വോട്ടുകൾ പങ്കിട്ടിരുന്നു. ഇത്തവണ മുസ്ലിം വോട്ടുകളിൽ ഭൂരിഭാഗവും ഉറപ്പാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. മത, സാമുദായ സംഘടനകളിൽനിന്ന് കാര്യമായ എതിർപ്പ് യു.ഡി.എഫിനെതിരെ ഉണ്ടായില്ല. സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരം വോട്ടർമാരിൽ പ്രകടമായിരുന്നു. ഇതിന്റെ ഗുണം എൻ.ഡി.എയും യു.ഡി.എഫും പങ്കിടുകയാണുണ്ടായത്.
ആലപ്പുഴ ലോക്സഭ മണ്ഡലം
- പോളിങ് ശതമാനം-74.90
- ആകെ വോട്ടർമാർ-1400083
- പോൾ ചെയ്തത്: 1050726
- പുരുഷന്മാർ-508933
- സ്ത്രീകൾ-541791
- ട്രാൻസ്ജെൻഡർ-രണ്ട്
മണ്ഡലം തിരിച്ച് ആകെ വോട്ടർമാർ, പോൾ ചെയ്തത്, പുരുഷൻ, സ്ത്രീ, ട്രാൻസ്ജെൻഡർ, ശതമാനം
- അരൂർ-197441, 153967, 77655, 76311, 0 (77.98)
- ചേർത്തല-211067, 168426,83141, 85285, 0 (79.80)
- ആലപ്പുഴ-198199,150748, 74476, 76272,0 (76.06)
- അമ്പലപ്പുഴ: 175048, 130450, 64337, 66113,0 (74.52)
- ഹരിപ്പാട്: 192559, 64938,74564, 1, (72.45)
- കായംകുളം: 211121,149281, 69670, 79611, 0 (70.71)
- കരുനാഗപ്പള്ളി-214648, 158351, 74716, 83634, 1 (73.77)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.