വ്യാപാരികളിൽനിന്ന് പണം തട്ടിയശേഷം ഭീഷണി; പ്രതിക്കായി തിരച്ചിൽ
text_fieldsആലപ്പുഴ: വ്യാപാരികളിൽനിന്ന് പണം തട്ടി 10 വർഷത്തോളം പിടിക്കപ്പെടാതെ കഴിഞ്ഞ കബീർ ഖാലിദിനായി പൊലീസ് തിരച്ചിൽ ശക്തമാക്കുന്നു. പണം തട്ടിയെടുത്ത ശേഷം പൊലീസിൽ പരാതി നൽകാതിരിക്കാൻ ഭീഷണിപ്പെടുത്തുകയാണ് കബീറിെൻറ രീതി.
10 വർഷം മുമ്പാണ് സ്ഥലമിടപാട് നടത്തിപ്പുമായി ബന്ധപ്പെട്ട് ബ്രോക്കറായ കബീറുമായി ഒരു സ്റ്റീൽ വ്യാപാരി ഇടപെടുന്നത്. പിന്നീട് സ്ഥലം ഇടപാട് നടത്തുകയും ചെയ്തു. എന്നാൽ, സ്ഥലത്തിെൻറ വില ആധാരത്തിൽ കുറച്ചാണ് രജിസ്റ്റർ ചെയ്തത്. ഇടപാടുകൾ എല്ലാം കഴിഞ്ഞതോടെ കബീറിെൻറ വിധം മാറി. ആധാരത്തിൽ സ്ഥലത്തിെൻറ തുക കുറച്ചു കാണിച്ചത് അധികൃതരെ അറിയിക്കുമെന്ന് വിൽപന നടത്തിയവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.
ഭീഷണി ശക്തമാക്കിയതോടെ അവർ അതിനു വഴങ്ങുകയും കബീർ ആവശ്യപ്പെട്ടത് പ്രകാരം 25 ലക്ഷം നൽകുകയുമായിരുന്നു. സമാനരീതിയിൽ രണ്ട് വ്യാപാരികളിൽനിന്ന് ഇയാൾ പണം തട്ടി. ഇതിനുശേഷവും മുല്ലക്കലിൽ മൊബൈൽ ഷോപ് നടത്തിക്കൊണ്ട് പോകുകയായിരുന്നു.
വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ആദ്യം സൗത്ത് പൊലീസിൽ പരാതി നൽകിയത്. ഇതുപ്രകാരം എഫ്.ഐ.ആർ എഴുതാൻ സാധിക്കിെല്ലന്ന് അറിയിച്ചതോടെ മൂന്ന് വ്യാപാരികൾ പരാതിയുമായി എത്തുകയായിരുന്നു. ചൊവ്വാഴ്ച ഇയാളുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. എന്നാൽ, കേസിന് ആസ്പദമായ സംഭവമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും റെയ്ഡിൽനിന്ന് കണ്ടെത്തിയില്ല. മുദ്രപ്പത്രങ്ങൾ പിടിച്ചെടുത്തു. ഇവ പരിശോധിച്ചു വരുകയാണെന്നു പൊലീസ് പറഞ്ഞു.
പരാതി ഉയർന്നതിനുശേഷം കബീർ ഒളിവിലാണ്. സി.ഐ എ.കെ. രാജേഷിെൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. അന്വേഷണം പുരോഗമിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.