പെട്രോൾപമ്പ് ജീവനക്കാരനിൽനിന്ന് പണം കവർന്ന കേസിൽ പിടിയിൽ
text_fieldsമണ്ണഞ്ചേരി: കലവൂർ പെട്രോൾ പമ്പ് ജീവനക്കാരനിൽനിന്ന് പണം കവർന്ന കേസിൽ മൂന്നാം പ്രതി പിടിയിലായി. മണ്ണഞ്ചേരി പഞ്ചായത്ത് 16ാം വാർഡ് തെക്കേ വെളിയിൽ ബാബുമോനാണ് (ഇരുട്ട് ബാബു 34 ) പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
കേസിൽ നേരത്തേ അറസ്റ്റിലായ മണ്ണഞ്ചേരി പഞ്ചായത്ത് പതിമൂന്നാം വാർഡ് കുന്നേപ്പാടം വീട്ടിൽ രണവൽ പ്രതാപൻ (28) കഞ്ഞിക്കുഴി പഞ്ചായത്ത് പതിനൊന്നാം വാർഡ് പുത്തൻചിറ വീട്ടിൽ ആഷിക് സുരേഷ് (27) എന്നിവരെ പണം തട്ടാൻ പ്രേരിപ്പിച്ചതും ആസൂത്രണം ചെയ്തതും ബാബുവും മറ്റു ചിലരും ചേർന്നാണ്. മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഏപ്രിൽ 26 നാണ് കലവൂർ വടക്ക് നടേശ് ഫ്യുവൽസിലെ ജീവനക്കാരൻ എസ്. പൊന്നപ്പനെ (67) ആക്രമിച്ച് 13,63,000 രൂപ കവർന്നത്. എസ്.എൻ.ഡി.പി.അമ്പലപ്പുഴ താലൂക്ക് യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദെൻറ ഉടമസ്ഥതയിലുള്ള പമ്പാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.