മണ്ണഞ്ചേരി കിഴക്കൻ മേഖലയിൽ വെള്ളം നിലച്ചിട്ട് ആഴ്ചകൾ
text_fieldsമണ്ണഞ്ചേരി: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് തീരപ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ ജലവിഭവ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തയാറാകുന്നില്ലെന്ന് മണ്ണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. തീരപ്രദേശത്തെ ജനങ്ങൾ കാലങ്ങളായി കുടിവെള്ളത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായ മണ്ണഞ്ചേരി പഞ്ചായത്തിൽ ആവശ്യമായ വാട്ടർ ടാങ്കുപോലും നിർമിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ലെന്ന് യോഗം കുറ്റപ്പെടുത്തി.
ഇതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ 10 മുതൽ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ധർണ നടത്താൻ യോഗം തീരുമാനിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബി. അൻസൽ അധ്യക്ഷത വഹിച്ചു. കെ.വി. മേഘനാദൻ, ബി. അനസ്, മറ്റത്തിൽ രവി, റംലബീവി, അൻസാരി കുന്നേൽ, എൻ.യു. ഷറഫുദ്ദീൻ, ഷാജി തോപ്പിൽ, സിറാജ് നെല്ലിക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.