പെരുന്നാൾ ആഘോഷം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം
text_fieldsമണ്ണഞ്ചേരി: പെരുന്നാൾ ദിനം വൃദ്ധ സദനത്തിലെ അന്തേവാസികൾക്കൊപ്പം ആഘോഷിച്ച് മണ്ണഞ്ചേരി സി.എച്ച്. മുഹമ്മദ് കോയ കൾചറൽ സെന്റർ പ്രവർത്തകർ. കലവൂർ മാരൻകുളങ്ങര വൃദ്ധ സദനത്തിലെത്തിയാണ് പെരുന്നാൾ ദിനത്തിൽ വേറിട്ട മാതൃക തീർത്തത്. ഭക്ഷണവും പെരുന്നാൾ സമ്മാനവും അന്തേവാസികൾക്ക് നൽകി.
വിതരണോദ്ഘാടനം മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി അഡ്വ.എ.എ റസാഖ് നിർവഹിച്ചു. സി.എച്ച്. മുഹമ്മദ് കോയ കൾചറൽ സെന്റർ പ്രസിഡന്റ് മാഹീൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. ടി.എ. അഷ്‌റഫ് കുഞ്ഞ് ആശാൻ, ഇക്ബാൽ നാലുതറ,നിസാർ പറമ്പൻ, സിനാൻ മേത്തർ അനീസ് റഹ്മാൻ, ഷഫീക് മണ്ണഞ്ചേരി, മുഹമ്മദ് സാലിഹ്, സിറാജ് ചിയാംവെളി, നാസിം നാസർ, അമീർ, ഷിനുഅടിവാരം, സബീർ ബഷീർ, മാഹീൻ, സലാം തുടങ്ങിയവർ പങ്കെടുത്തു സെക്രട്ടറി ബാസിത് സ്വാഗതവും ട്രഷറർ നസീർ മണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.