യാസീനും കുടുംബത്തിനും വീട്; താക്കോൽ കൈമാറി
text_fieldsമണ്ണഞ്ചേരി: യാസീനും കുടുംബവും ഇനി അടച്ചുറപ്പുള്ള വീട്ടിൽ. സുമനസ്സുകളുടെ കാരുണ്യത്താൽ യാസീന് വീടൊരുങ്ങി. അപൂർവരോഗം ബാധിച്ച മുഹമ്മദ് യാസീനും കുടുംബത്തിനുമാണ് വീടായത്. മണ്ണഞ്ചേരി പടിഞ്ഞാറ് വാടകവീട്ടിൽ താമസിച്ചിരുന്ന ഷീജയും ആറുവയസ്സുള്ള മുഹമ്മദ് യാസീനും സഹോദരി ഷിഫയും നാലുവർഷം മുമ്പാണ് മണ്ണഞ്ചേരിയിലെത്തിയത്.
ഇവരുടെ നിസ്സഹായാവസ്ഥ സാമൂഹിക പ്രവർത്തകനായ പൊക്കത്തിൽ സക്കീർ ഹുസൈനും സുഹൃത്തുകളുമാണ് പുറംലോകത്തെത്തിച്ചത്. പ്രവാസികളും മറ്റും സഹായിച്ചതോടെ 15 ലക്ഷം സ്വരൂപിക്കാനായി. ഇതോടെ ചികിത്സക്കൊപ്പം വീട് എന്ന പദ്ധതിക്കും വഴിയൊരുങ്ങി.
മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡിൽ നാലുസെൻറ് വാങ്ങിയാണ് വീട് നിർമിച്ചത്. ഇനി യാസീെൻറ ചികിത്സ തുടരണം. സുമനസ്സുകൾ ഇനിയും കനിയുമെന്ന വിശ്വാസത്തിലാണ് സംഘാടകർ. താക്കോൽദാന ചടങ്ങിൽ സക്കീർ ഹുസൈൻ പൊക്കത്തിൽ അധ്യക്ഷത വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് വി.എ. അബൂബക്കർ താക്കോൽ കൈമാറി. അൽഷിഫ ഹെൽപ് ആൻഡ് കെയർ ചാരിറ്റബിൽ ട്രസ്റ്റ് ട്രഷറർ സിറാജ് കമ്പിയകം സ്ഥലത്തിെൻറ ആധാരം നൽകി. ടി.എച്ച്. ജഅ്ഫർ മൗലവി, പി.യു. ഷറഫ്കുട്ടി, എം. മുജീബ് റഹ്മാൻ, ടി.എ. അലിക്കുഞ്ഞ് ആശാൻ, സുബൈർ പൊന്നാട്, അഷ്റഫ് ആശാൻ ഇരങ്ങാട്, മുസ്തഫ മുഹമ്മ, അലി തുടങ്ങിയവർ സംസാരിച്ചു. നൗഷാദ് കരിമുറ്റം സ്വാഗതവും അബ്ദുൽസലാം തറക്കോണം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.