കാരുണ്യം കനിവായി ഒഴുകി; ബിരിയാണി ചലഞ്ച് വേറിട്ടതായി
text_fieldsമണ്ണഞ്ചേരി: കാരുണ്യം കനിവായി ഒഴുകിയപ്പോൾ അൽഷിഫ ഹെൽപ് ആൻഡ് കെയർ ചാരിറ്റബിൾ ട്രസ്റ്റിെൻറ ബിരിയാണി ചലഞ്ച് വേറിട്ട മാതൃകയായി. കോവിഡ് പ്രതിരോധ - സഹായ പ്രവർത്തനങ്ങൾക്കും ദീർഘകാല ചികിത്സ സഹായ പദ്ധതികൾക്കുമായുള്ള ധനസമാഹരണാർഥമാണ് മഹല്ല് ജമാഅത്തുകളുടെയും മസ്ജിദ് മദ്റസ കമ്മിറ്റികളുടെയും വിവിധ ചാരിറ്റി സംഘടനകളുടെയും സഹായത്തോടെ അൽഷിഫ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
പതിനായിരത്തിൽപരം ബിരിയാണി വിതരണം ചെയ്തു. മണ്ണഞ്ചേരി രശ്മി ഓഡിറ്റോറിയം, അമ്പനാകുളങ്ങര ബ്ലൂസഫേർ ഓഡിറ്റോറിയം, ചിയാംവെളി അൽബിർ, പാപ്പാളി ജുമാമസ്ജിദ് എന്നിവിടങ്ങളിൽ നാല് പാചക കേന്ദ്രങ്ങളിലാണ് ബിരിയാണി തയാറാക്കിയത്.ബിരിയാണിക്ക് ആവശ്യമായ മുഴുവൻ വിഭവങ്ങളും സുമനസ്സുകളുടെ സഹായത്താൽ സൗജന്യമായി ശേഖരിച്ചു. പ്രായഭേദമന്യേ 400ൽപരം ആൾക്കാർ സന്നദ്ധ സേവനം ചെയ്തു. വിവിധ മസ്ജിദ്- മദ്റസ ഇമാമുമാരും ജനപ്രതിനിധികളും പ്രവർത്തനത്തിൽ പങ്കാളികളായി.
അൽഷിഫ പ്രസിഡൻറ് എസ്. മുഹമ്മദ് കോയ തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുൽ സലാം മേമന, ട്രഷറർ സിറാജ് കമ്പിയകം, വൈസ് പ്രസിഡൻറുമാരായ ഷാജി പനമ്പള്ളി, അഷറഫ് പനക്കൽ, അബ്ദുൽ ഖാദർ, ചീഫ് കോ-ഓഡിനേറ്റർ എം. മുജീബ് റഹ്മാൻ, കോഓഡിനേറ്റർമാരായ ബി. അനസ്, വി.എം. ഷൗക്കത്ത്, ഷിഹാബ് വട്ടച്ചിറ, ടി.എ. അഷ്റഫ് കുഞ്ഞ് ആശാൻ, പി.കെ. മുഹമ്മദ് നസീർ, നാസർ കോര്യംപള്ളി, നിസാർ പറമ്പൻ, ഷാജി റെഡ്മാർക്ക്, മുഹമ്മദ് മേത്തർ വാഴവേലി, ബി. അൻസൽ, ഷിഹാബ് ചെമ്മരപ്പള്ളി, നൗഷാദ് പനമ്പള്ളി, മാഹീൻ കണ്ടത്തിൽ, റിയാസ് കുന്നപ്പള്ളി, നിസാമുദ്ദീൻ തുടങ്ങിയവർ നേതൃത്വം നൽകി. ബിരിയാണി ചലഞ്ച് ഉദ്ഘാടനം അഡ്വ. എ. എം. ആരിഫ് എം.പി നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, എ.എ. ഷുക്കൂർ, എം.എസ്. സന്തോഷ്, കെ.വി. മേഘനാഥൻ, നവാസ് നൈന, ദീപ സുരേഷ്, എം. ഷഫീഖ്, വാഴയിൽ അബ്ദുല്ല തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.