പെട്രോൾ പമ്പ് ജീവനക്കാരനെ ബൈക്കിലെത്തിയവർ തടഞ്ഞുനിർത്തി 13 ലക്ഷം തട്ടി
text_fieldsമണ്ണഞ്ചേരി: ബാങ്കിൽ അടയ്ക്കാൻ സൈക്കിളിൽ പോവുകയായിരുന്ന പെട്രോൾ പമ്പിലെ ജീവനക്കാരനെ പട്ടാപ്പകൽ ബൈക്കിലെത്തിയവർ തടഞ്ഞുനിർത്തി 13 ലക്ഷത്തിലധികം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്നു. കലവൂർ വടക്ക് നടേശ് ഫ്യുവൽസിലെ ജീവനക്കാരൻ എസ്. പൊന്നപ്പനെ (67) ആക്രമിച്ചാണ് 13,63,000 രൂപ കവർന്നത്.
എസ്.എൻ.ഡി.പി അമ്പലപ്പുഴ താലൂക്ക് യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദെൻറ ഉടമസ്ഥതയിലുള്ള പമ്പാണിത്. ദേശീയപാതയിൽ ചെറിയ കലവൂർ ക്ഷേത്രത്തിന് വടക്ക് മലബാർ ഹോട്ടലിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പൊന്നപ്പൻ മൂന്ന് ദിവസത്തെ കലക്ഷൻ തുക ബാഗിലാക്കി സൈക്കിളിെൻറ പിന്നിലെ കാരിയറിൽ െവച്ച് ബാങ്കിലേക്ക് പോവുകയായിരുന്നു. പമ്പിൽനിന്ന് 300 മീറ്ററോളം മാത്രം അകലെ തിരക്കൊഴിഞ്ഞ ഭാഗത്ത് െവച്ചായിരുന്നു ആക്രമണം.
പൊന്നപ്പെൻറ നേരെ തെറ്റായ സൈഡിലൂടെയെത്തിയ ബൈക്ക് യാത്രികർ ഇയാളെ തടയുകയും പണമടങ്ങിയ ബാഗും എടുത്ത് വേഗം രക്ഷപ്പെടുകയുമായിരുന്നു. പൊന്നപ്പൻ ബഹളം െവച്ച് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. രണ്ട് പേരാണ് ബൈക്കിലുണ്ടായിരുന്നത്.
സമീപത്തെ വ്യാപാരശാലകളിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മണ്ണഞ്ചേരി സി.ഐ. രവി സന്തോഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.