കണക്ക് തെറ്റാറില്ല, കണക്കുകൂട്ടലും; ഗണിതമാന്ത്രികനായി വിവേക്രാജ്
text_fieldsഒരു ലക്ഷം വരെയുള്ള സംഖ്യകളുടെ ഗുണന പട്ടിക മനഃപാഠം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിൽ ഇതിനകം ഇടംനേടി. ഏത് രണ്ടക്ക സംഖ്യയെയും ആ സംഖ്യയോടുകൂടി വീണ്ടും വീണ്ടും കൂട്ടി 10 സെക്കൻഡുകൊണ്ട് 19 തവണ കൂട്ടി ഏഴക്ക സംഖ്യയിൽ എത്തിച്ചതിനും ഏതൊരു രണ്ടക്ക സംഖ്യയെയും ആ സംഖ്യയോട് വീണ്ടും ഗുണിച്ച് 15 സെക്കൻഡുകൊണ്ട് 11 അക്ക സംഖ്യയിൽ എത്തിച്ചതിനുമാണ് അംഗീകാരം. ഏറ്റവും വേഗമേറിയ തുടർച്ചയായുള്ള രണ്ട് അക്ക സംഖ്യകളുടെ കൂട്ടലിൽ ഏഷ്യൻ റെക്കോഡ് നേടി. ഏറ്റവും വേഗമേറിയ മനക്കണക്കിലൂടെ അറേബ്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടി.
ചെറുപ്പം മുതലേ ഗണിതത്തെ സ്നേഹിച്ചു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് സമ്മാനമായി നൽകിയ കാൽകുലേറ്ററാണ് ഗണിതത്തെ കൂടുതൽ അറിയാൻ സഹായമായത്. മനക്കണക്കിൽ ഗുണന പട്ടിക പരിശീലിച്ചു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ 1000 സംഖ്യകളുടെ ഗുണന പട്ടിക ഹൃദിസ്ഥമാക്കി. ഹൈസ്കൂൾ ആയപ്പോൾ അത് പതിനായിരത്തോളം സംഖ്യകളായി. ഇപ്പോൾ ഒരു ലക്ഷം വരെയുള്ള സംഖ്യകളുടെ ഗുണനം അനായാസേന പറയും. മെക്കാനിക്കൽ എൻജിനീയറിങ്-എം.ബി.എ ബിരുദധാരിയാണ് വിവേക്.
വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികളിലേക്ക് ഈ ഗണിതസൂത്രം കൈമാറണമെന്നാണ് വിവേകിെൻറ ആഗ്രഹം. വീട്ടുകാർക്കൊപ്പം എ.എം. ആരിഫ് എം.പിയുടെയും പ്രോത്സാഹനവും പിന്തുണയും തനിക്ക് ഏറെ പ്രചോദനം ആണെന്ന് വിവേക് പറയുന്നു. ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പൽ പി.സി. റാഫേലാണ് പിതാവ്. ഓമനപ്പുഴ സെൻറ് ആൻറണീസ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ആനിക്കുട്ടിയാണ് മാതാവ്. ഏക സഹോദരി അനീറ്റ സിവിൽ എൻജിനീയറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.