Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightMannancherrychevron_rightയൂത്ത് കോൺഗ്രസ്‌...

യൂത്ത് കോൺഗ്രസ്‌ നേതാവിനെ മർദിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ

text_fields
bookmark_border
യൂത്ത് കോൺഗ്രസ്‌ നേതാവിനെ മർദിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
cancel
camera_alt

സ്റ്റെനു കെ. തോമസ്

മണ്ണഞ്ചേരി: യു.ഡി.എഫ് സ്ഥാനാർഥി കെ.സി.വേണുഗോപാലിന്റെ റോഡ് ഷോയിൽ പങ്കെടുത്ത് മടങ്ങിയ യൂത്ത് കോൺഗ്രസ്‌ നേതാവിനെ ഡി.വൈ.എഫ്ഐക്കാർ മർദിച്ചതായി പരാതി. ജില്ലാ ജനറൽ സെക്രട്ടറി സ്റ്റെനു കെ.തോമസിനാണ് പരിക്കേറ്റത്. യുവാവിന്റെ കയ്യിലും നെഞ്ചിലും പരുക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ സ്ഥാനാർഥി വാഹനം കടന്നു പോകുന്ന സമയത്ത് ചില സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഹനം തടയാൻ ശ്രമിച്ചെന്നും എന്നാൽ പ്രകോപനം ഒഴിവാക്കി സ്ഥാനാർഥി കടന്നു പോയെന്നും ഇതിനു ശേഷമാണ് വീണ്ടും അക്രമം ഉണ്ടായതെന്നുമാണ് റിപ്പോർട്ട്.

പൊലീസ് ശക്തമായ വകുപ്പുകൾ പ്രകാരം കേസ് എടുക്കാത്ത പക്ഷം പൊലീസ് സ്റ്റേഷൻ മാർച്ച്‌ അടക്കമുള്ള പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ എം.പി.പ്രവീൺ, സംസ്ഥാന സെക്രട്ടറി സരുൺ റോയ് എന്നിവർ പറഞ്ഞു. സി.പി.എം പരാജയ ഭീതിയിൽ അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡൻ്റ് ഷാഹുൽ ജെ. പുതിയ പറമ്പിൽ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDYFIYouth congress
News Summary - Youth congress leader attacked by DYFI
Next Story