എൻ.ഡി.എയിൽ വൻ വോട്ടുചോർച്ച ബി.ഡി.ജെ.എസ് മത്സരിച്ചിടത്ത് വൻ ഇടിവ്
text_fieldsആലപ്പുഴ: കരുത്ത് തെളിയിക്കാൻ ആലപ്പുഴയിൽ മത്സരിച്ച എൻ.ഡി.എയിൽ വൻ വോട്ടുചോർച്ച. ബി.ഡി.ജെ.എസ് മത്സരിച്ച നാലുസീറ്റുകളിലും വലിയതോതിൽ വോട്ടുകൾ കുറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് കിട്ടിയ 2,68,615 വോട്ടുകൾ നിയമസഭ ഫലം വന്നപ്പോൾ 1,85,596 ആയി കുറഞ്ഞു. 83,019 വോട്ടുകളുടെ വ്യത്യാസമുണ്ട്. 2016ൽ നേടിയ 2,20,539 വോട്ടുകളുമായി താരതമ്യം ചെയ്താൽ 34,943 വോട്ടുകളാണ് നഷ്ടമായത്.
ബി.ഡി.ജെ.എസ് മത്സരിച്ച അരൂർ, ചേർത്തല, കുട്ടനാട്, കായംകുളം മണ്ഡലങ്ങളിലാണ് വോട്ടുചോർച്ച പ്രകടമായത്. അരൂരിൽ അനിയപ്പെന വീണ്ടുമിറക്കിയിട്ടും 10,274 വോട്ടുകൾ കുറഞ്ഞു. കഴിഞ്ഞതവണ 27,753 വോട്ട് നേടിയതിെൻറ മികവിലാണ് അനിയപ്പനെ കളത്തിലിറക്കിയതെങ്കിലും 17,479 വോട്ടുകൾ മാത്രമാണ് ഇക്കുറി പെട്ടിയിലായത്. തദ്ദേശത്തിൽ നേടിയ 33,672 വോട്ടുമായി താരതമ്യെപ്പടുത്തിയാൽ 16,193 വോട്ടിെൻറ കുറവാണുണ്ടായത്.
ചേർത്തലയിലെ സ്ഥിതിയും സമാനമാണ്. എൽ.ഡി.എഫിനെ െഞട്ടിച്ച് മത്സരിക്കാനെത്തിയത് സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും തണ്ണീർമുക്കം മുൻ പഞ്ചായത്ത് പ്രസിഡൻറുമായ പി.എസ്. ജ്യോതിസായിരുന്നു. ഫലമറിഞ്ഞപ്പോൾ എൻ.ഡി.എയുടെ വോട്ടുവിഹിതത്തിൽനിന്ന് 5360 വോട്ടുകൾ നഷ്ടമായി. ജ്യോതിസ് നേടിയത് 14,254 വോട്ടാണ്. 2016ൽ ബി.ഡി.ജെ.എസിെൻറ പി.എസ്. രാജീവ് നേടിയ 19,614 വോട്ടിെൻറ അടുത്തുപോലും എത്താനായില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ 26,135 വോട്ടിൽനിന്നും ഗണ്യമായി കുറഞ്ഞു. കളം മാറ്റി ചവിട്ടിയിട്ടും വോട്ട് വിഹിതം കൂട്ടാനായില്ല.
കുട്ടനാടും സമാന സ്ഥിതിയാണ്. സി.പി.ഐ ജില്ലകൗൺസിൽ അംഗവും ജില്ല പഞ്ചായത്ത് മുൻ അംഗവുമായ തമ്പി മേട്ടുതറയാണ് ബി.ഡി.ജെ.എസ് കളത്തിലിറക്കിയത്. 2016ൽ സുഭാഷ് വാസു നേടിയ 33,044 വോട്ട് പകുതിപോലും തമ്പിക്ക് പിടിക്കാനായില്ല. തമ്പിയുടെ അക്കൗണ്ടിൽ വീണത് 14,964 വോട്ടാണ്. ഇതോടെ കുറഞ്ഞത് 18,098 വോട്ടാണ്. ഇതിനൊപ്പം തദ്ദേശത്തിൽ പിടിച്ച 19,261 വോട്ടിൽനിന്ന് 4,297 വോട്ടുകളും കുറഞ്ഞു.
മാവേലിക്കരയിൽ സി.പി.എം ലോക്കൽ കമ്മിറ്റിഅംഗവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായി കെ. സഞ്ജുവിനെയാണ് മത്സരിപ്പിച്ചത്. സ്ഥാനാർഥി പ്രഖ്യാപനദിവസം മാത്രമാണ് സി.പി.എം നേതാക്കൾ കളമാറ്റം അറിഞ്ഞത്. 2016ൽ ബി.ജെ.പി 30,929 വോട്ടുനേടിയിരുന്നു. അധികം കൂട്ടാനായത് 26 വോട്ടാണ്. എന്നാൽ, തദ്ദേശത്തിൽ നേടിയ 40,042 വോട്ടിൽനിന്ന് 9,113 വോട്ടുകളാണ് നഷ്ടമായത്.
ആലപ്പുഴയിൽ തദ്ദേശത്തിൽ നേടിയ 25,805 വോട്ട് മറികടക്കാൻ ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതിക്കായില്ല. 21,650 വോട്ടാണ് കിട്ടിയത്. 2016ൽ ബി.ജെ.പി നേടിയത് 18,214 വോട്ടുകളാണ്. കായംകുളത്ത് ബി.ഡി.െജ.എസ് സ്ഥാനാർഥി പ്രദീപ്ലാലിന് 11,413 വോട്ടാണ് കിട്ടിയത്. കഴിഞ്ഞതവണ ഷാജി എം. പണിക്കർക്ക് കിട്ടിയ 20,000 എന്ന നമ്പറിലേക്ക് എത്താനായില്ല. 8587 വോട്ടിെൻറ കുറവാണുണ്ടായത്. തദ്ദേശത്തിലെ 32,748 വോട്ടിൽനിന്നു 21,000 വോട്ട് കുറഞ്ഞത് ബി.ജെ.പിയിലും ഭിന്നതക്കിടയാക്കിയിട്ടുണ്ട്. അമ്പപ്പുഴയിൽ മത്സരിച്ച യുവമോർച്ച ദേശീയസെക്രട്ടറി അനൂപ് ആൻറണിക്ക് അധികമായി നേടിയത് 346 വോട്ടാണ്. 2016ൽ കിട്ടിയ 22730 വോട്ടിൽനിന്ന് എൻ.ഡി.എ സ്ഥാനാർഥിക്ക് പിടിക്കാനായത് 22,389 വോട്ടുകളാണ്. എന്നാൽ, തദ്ദേശത്തിലെ 25,317 വോട്ട് മറികടക്കാനായില്ല.
ചെങ്ങന്നൂരിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് കളത്തിലിറങ്ങിയിട്ടും മുന്നേറ്റമുണ്ടാക്കിയിട്ടില്ല. ഇക്കുറി 34,620 വോട്ടാണ് നേടിയത്. 2016ൽ പി.എസ്.ശ്രീധരൻപിള്ളക്ക് കിട്ടിയത് 35270 വോട്ടുകളാണ്. എന്നാൽ, തദ്ദേശത്തിൽ പിടിച്ചെടുത്ത 38,666 വോട്ടിൽനിന്നു 4,046 വോട്ടുകളാണ് നഷ്ടമായത്.
ഹരിപ്പാട് മാത്രമാണ് എൻ.ഡി.എ സ്ഥാനാർഥിക്ക് നേരിയ മുൻതൂക്കം കിട്ടിയത്. ബി.ജെ.പി സ്ഥാനാർഥി കെ. സോമൻ 17,890 വോട്ടാണ് ഇക്കുറി നേടിയത്. കഴിഞ്ഞതവണത്തേക്കാൾ 4905 വോട്ടുകളാണ് അധികമായി കിട്ടിയത്. എന്നാൽ, തദ്ദേശത്തിൽ നേടിയ 26969 വോട്ട് കിട്ടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.