ദേശീയ അംഗീകാര നിറവിൽ അറുനൂറ്റിമംഗലം സി.എച്ച്.സി
text_fieldsഅറുനൂറ്റിമംഗലം: ആരോഗ്യമേഖലയിലെ നേട്ടങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ ദേശീയ ഗുണനിലവാര അംഗീകാരമായ ദേശീയ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അറുനൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രം. 2021 നവംബറിൽ ദേശീയ ആരോഗ്യസംഘം നടത്തിയ പരിശോധനയിൽ 90 ശതമാനം മാർക്കാണ് ആരോഗ്യകേന്ദ്രത്തിന് ലഭിച്ചത്. ജില്ല, സംസ്ഥാനം, ദേശീയം എന്നീ തലങ്ങളിലായിരുന്നു പരിശോധന.
ഒ.പി സൗകര്യം, ഭൗതിക സാഹചര്യങ്ങൾ, ജീവനക്കാരുടെ കാര്യക്ഷമത, ആവശ്യമരുന്നുകളുടെ ലഭ്യത, മികച്ച ലാബ്, ശാസ്ത്രീയ മാലിന്യ നിർമാർജനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചാണ് ആരോഗ്യകേന്ദ്രം സർട്ടിഫിക്കറ്റ് നേടിയത്.
ജീവിതശൈലീ രോഗനിർണയ ക്യാമ്പ്, കൗമാര ആരോഗ്യ ക്ലിനിക് , വയോജന ക്ലിനിക്, ശിശു സൗഹൃദ വാക്സിനേഷൻ മുറി , കാത്തിരിപ്പുകേന്ദ്രം, വൃത്തിയുള്ള ആശുപത്രി പരിസരം എന്നിവയെല്ലാം ആശുപത്രിയുടെ പ്രത്യേകതയാണ്.
അറുന്നൂറ്റിമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമാക്കി ഉയർത്തുകയായിരുന്നു. ഡോ. സുധർമണി തങ്കപ്പനാണ് മെഡിക്കൽ ഓഫിസർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.