അച്ചൻകോവിലാറ്റിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരണം വാഹനമിടിച്ചാണെന്ന് പൊലീസ്
text_fieldsമാവേലിക്കര: അച്ചൻകോവിലാറ്റിൽ ഗൃഹനാഥെൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരണം വാഹനം ഇടിച്ചാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തഴക്കര കല്ലിമേൽ കളയ്ക്കാട്ട് പരേതരായ ഉണ്ണുണ്ണിയുടെയും പെണ്ണമ്മയുടെയും മകൻ കെ.ഒ. ജോർജ് (ബെന്നി -56) മരിച്ചത് വാനിടിച്ചാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമികസൂചനയിൽ സ്ഥിരീകരിച്ചതായി ചെങ്ങന്നൂർ ഡിവൈ.എസ്പി ഡോ. ആർ. ജോസ് പറഞ്ഞു.
കൊല്ലകടവ് പാലത്തിനു പടിഞ്ഞാറ് പുത്തൻപാലത്തുകടവിനു സമീപം ചൊവ്വാഴ്ച രാവിലെയാണ് ജോർജിനെ മരിച്ചനിലയിൽ കാണപ്പെട്ടത്. ഞായറാഴ്ച ഉച്ചക്കുശേഷം ജോർജിനെ കാണാനില്ലായിരുന്നു. ഞായറാഴ്ച വൈകീട്ട് നാലോടെ നിയന്ത്രണംവിട്ട വാൻ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാൻ ഓടിച്ചിരുന്ന കുന്നംതൊടുകയിൽ അനന്തുവിനെ (24) രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്.
ചികിത്സയിലുള്ള അനന്തുവിെൻറ മൊഴിയെടുത്തപ്പോൾ വാൻ ആരെയോ ഇടിച്ചതായി പറഞ്ഞു. ഇതിെൻറ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. റോഡിലെ വെള്ളക്കെട്ടിനു സമീപം നിയന്ത്രണംവിട്ട വാൻ അച്ചൻകോവിലാറിെൻറ സംരക്ഷണഭിത്തിയിൽ ഇടിച്ചുയർന്ന് സമീപത്തെ മരത്തിലും ഇടിച്ചശേഷം ആറ്റിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്തായാണ് മൃതദേഹം കാണപ്പെട്ടത്. ജോർജിെൻറ സംസ്കാരം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.