ജോസഫേട്ടെൻറ കാമറ ക്ലിക്കുകൾക്ക് അരനൂറ്റാണ്ടിെൻറ തിളക്കം
text_fieldsആലപ്പുഴ: കോണ്‍വെൻറ് സ്ക്വയറിലെ സ്റ്റുഡിയോയിലിരുന്ന് ജോസഫേട്ടന് പകര്‍ത്തുന്ന ചിത്രങ്ങള്‍ക്ക് അര നൂറ്റാണ്ടിെൻറ കഥകള്‍ പറയാനുണ്ടാകും. കിഴക്കിെൻറ വെനീസിലെ ഫോട്ടോഗ്രാഫര്‍മാരില്‍ മുതിർന്നയാളായ ഇദ്ദേഹത്തിന് പ്രായം 70 പിന്നിട്ടിരിക്കുന്നു. പിതാവിെൻറ പാത പിന്തുടര്ന്നാണ് ജോസഫും കാമറ ചലിപ്പിക്കാൻ തുടങ്ങിയത്. അന്ന് വയസ്സ് 14. ലിയോ തേര്ട്ടീന്ത് സ്കൂളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഫോട്ടോ എടുക്കുന്നത്.
എസ്.ഡി കോളജില്‍ എം.എസ്സി വിദ്യാർഥികളുടെ ഗ്രൂപ് ഫോട്ടോ പകര്‍ത്താന്‍ ചെന്ന പയ്യനെ കണ്ട് അധ്യാപികയുടെ ചോദ്യം ഈ കുട്ടിയാണോ ഫോട്ടോഗ്രാഫര്‍ എന്നായിരുന്നു. അതെയെന്ന മറുപടിയില്‍ ടീച്ചര്‍ക്ക് ഉണ്ടായ അത്ഭുതം പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്ന് ജോസഫേട്ടന് ഓർക്കുന്നു.
ലൂയിസണ്സ് എന്ന പേരിലാണ് വീടിനോട് ചേര്‍ന്ന സ്റ്റുഡിയോ. ഫോട്ടോഗ്രാഫറായിരുന്ന പിതാവ് ഓസ്ബന് ലൂയിസിന് മകനെ അധികം പഠിപ്പിക്കാന്‍ താൽപര്യമില്ലാതിരുന്നതിനാല് സ്വന്തം തൊഴില്‍ അഭ്യസിപ്പിച്ചു. ആലപ്പുഴയിലെ ആദ്യത്തെ ഇലക്ട്രിക് സ്റ്റുഡിയോയും ഇവരുടേതാണ്. നിരവധി ചലച്ചിത്രങ്ങള്‍ക്ക് പടം എടുക്കാന്‍ ജോസഫേട്ടന് അവസരം ലഭിച്ചിട്ടുണ്ട്. കോമളപുരത്ത് ആരംഭിച്ച നവോദയയുടെ ഔട്ട്ഡോര്‍ ഉദ്ഘാടനത്തിെൻറയും പ്രേംനസീറിന് ഗിന്നസ് റെക്കോഡ് ലഭിച്ചതില്‍ അനുമോദിച്ച് പൗരാവലി സംഘടിപ്പിച്ച പരിപാടിയുടെയും ഫോട്ടോ പകര്‍ത്തിയത് ജോസഫായിരുന്നു. കൂടാതെ വിവിധ മാധ്യമങ്ങൾക്കും വാരികയ്ക്കുമായി ചിത്രങ്ങളെടുത്തു. പൊലീസിന് വേണ്ടി അപകടമരണങ്ങളുടെ ചിത്രമെടുക്കുന്നതിൽ പരിചയസമ്പത്ത് കൂടുതലാണ്. നഗരത്തിലെ സ്റ്റുഡിയോകള്‍ നടത്തുന്നവരില്‍ പലരും ശിഷ്യഗണങ്ങളാണ്. ആദ്യകാലത്ത് ഒരാഴ്ചത്തെ അവധിയായിരുന്നു ഫോട്ടോക്ക് പറഞ്ഞിരുന്നതെങ്കില്‍ ഇന്നത് അഞ്ചുമിനിറ്റായി ചുരുങ്ങിയെന്ന് അദ്ദേഹം പറയുന്നു.
മിനര്‍വ കോളജില്‍ ഇംഗ്ലീഷ് അധ്യാപികയായ ഷേര്‍ളിയാണ് ഭാര്യ. മക്കൾ: നിഖിൽ (ബംഗളൂരു), നിധിൻ (ബഹ്റൈൻ), അശ്വിൻ (ഫോട്ടോഗ്രാഫർ), ജോസ്ലി (എം.എസ്സി വിദ്യാർഥിനി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.