വെട്ടിയാറിൽ വീടുകളില്‍ വെള്ളം കയറി; കുടുങ്ങിക്കിടന്നവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി
text_fieldsമാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി കുടുങ്ങിക്കിടന്നവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ആലപ്പുഴ തഴക്കര പഞ്ചായത്ത് ഒൻപതാം വാര്‍ഡ് വെട്ടിയാര്‍ കുന്നം കോളനി, പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപം എന്നീ ഭാഗങ്ങളിലുള്ള 60 പേരെയും നിരവധി വളര്‍ത്തു മൃഗങ്ങളേയുമാണ് അഗ്നിശമന സേന രക്ഷിച്ചത്.
ഡിങ്കി ബോട്ട് ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. മാവേലിക്കര സ്റ്റേഷന്‍ ഓഫിസര്‍ ജയദേവന്‍റെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ അസി. സ്റ്റേഷന്‍ ഓഫിസര്‍ സുനില്‍, ഫയര്‍ ഓഫിസര്‍മാരായ രാഹുല്‍, ഷമീര്‍, ഇര്‍ഷാദ്, ആദര്‍ശ്, ഷമീര്‍ എം.എസ്, ഷാജന്‍, പ്രശാന്ത്, വിനീത്, സനല്‍, വിനേഷ്, പ്രദീപ്, രാജന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
വെട്ടിയാറിൽ ലതാഭവനത്തില്‍ നിഷയുടെ വീട് തകര്‍ന്നു വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.