ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
text_fieldsമാവേലിക്കര: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴയടക്കാനും ശിക്ഷ. മാവേലിക്കര അഡീഷണൽ ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ്.എസ്. സീനയാണ് ഉത്തരവായത്. കുറത്തികാട് പള്ളിക്കൽ ഈസ്റ്റ് മുണ്ടനാട്ട് പുത്തൻവീട്ടിൽ വത്സലയെ (55) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രഘുനാഥനെ (62)യാണ് ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. 2019 ജൂൺ ഒമ്പതിനു രാവിലെ ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. വഴക്കിനെത്തുടർന്ന് രഘു ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ വത്സലയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടാംദിവസം മരിച്ചു. വത്സലയുടെ മരണമൊഴിയിൽ രഘുനാഥനാണ് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നു പറയുന്നുണ്ട്. വത്സലയുടെ സഹോദരൻ പ്രധാന സാക്ഷിയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ രാമചന്ദ്രൻ, രണ്ട് അയൽവാസികൾ എന്നിവരും സാക്ഷിമൊഴി നൽകി. പ്രോസിക്യൂഷനുവേണ്ടി അഡീ. ഗവ. പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ. സജികുമാർ തുടങ്ങിയവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.