1000 വില്ലുവണ്ടിയാത്രകൾ നടത്തേണ്ട സാഹചര്യം -എം.എസ്. അരുൺകുമാർ
text_fieldsമാവേലിക്കര: അയ്യൻകാളി എന്തിനെ പിഴുതെറിയാൻ ശ്രമിച്ചോ അതൊക്കെ തിരിച്ചുവരുന്ന കാഴ്ചയാണെന്നും അതിനാൽ 1000 വില്ലുവണ്ടി യാത്രകൾ നടത്തേണ്ട സാഹചര്യമാണെന്നും എം.എസ്. അരുൺകുമാർ എം.എൽ.എ. കെ.പി.എം.എസ് തഴക്കര യൂനിയൻ അവിട്ടാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ ഉമേഷ് പി. ഉത്തമൻ അധ്യക്ഷത വഹിച്ചു.
ജനകീയ പ്രതിരോധ സമിതി ജില്ല പ്രസിഡന്റ് മാത്യു വേളങ്ങാടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മനു ഫിലിപ്പ്, ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് കെ.കെ. അനൂപ്, കെ.സി. രഞ്ജിത്ത്, സി. ബാബു എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജെ. സുധ ജന്മദിന സന്ദേശം നൽകി. പരിപാടിയുടെ ഭാഗമായി ഇറവങ്കരയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര മാങ്കാംകുഴിയിൽ സമാപിച്ചു.
ചാരുംമൂട്: കെ.പി.എം.എസ് ചാരുംമൂട് യൂനിയനിൽ അയ്യൻകാളി ജയന്തിയുടെ ഭാഗമായി അവിട്ടാഘോഷവും റാലിയും നടന്നു. ഭരണിക്കാവ്, താമരക്കുളം, വള്ളികുന്നം പഞ്ചായത്തുകളിലെ ശാഖകളിൽനിന്നുള്ള പ്രവർത്തകർ കരിമുളക്കൽ ജങ്ഷനിൽ കേന്ദ്രീകരിച്ച ശേഷമാണ് റാലി ആരംഭിച്ചത്. വിവിധ വാദ്യമേളങ്ങളും മുത്തുക്കുടകളും അയ്യൻകാളി വേഷധാരികളും കലാരൂപങ്ങളും ഘോഷയാത്രക്ക് മിഴിവേകി. റാലി ചാരുംമൂട് ടൗൺ ചുറ്റി സമാപിച്ചു.
തുടർന്ന് നടന്ന ജന്മദിന സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി ബി. ബിനു ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്റ് കെ. ശശി അധ്യക്ഷത വഹിച്ചു. സി.പി.ഐ ചാരുംമൂട് മണ്ഡലം സെക്രട്ടറി എം. മുഹമ്മദാലി, ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ഹരീഷ് കാട്ടൂർ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.ജെ. സുജാത, യൂനിയൻ സെക്രട്ടറി ആർ. ശ്രീലത, ട്രഷറർ ഒ. അനിയൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.