മരണത്തിൽ സംശയം; സംസ്കാരത്തിനിടെ മൃതദേഹം പൊലീസ് ഏറ്റെടുത്തു
text_fieldsമാവേലിക്കര: മരണത്തിൽ സംശയത്തെത്തുടർന്ന് സംസ്കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് ഏറ്റെടുത്തു. തെക്കേക്കരയിലാണ് സംഭവം. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ (80) മൃതദേഹമാണ് കുറത്തികാട് പൊലീസ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് സംഭവം.
വ്യാഴാഴ്ച വൈകീട്ടോടെയാണ് ചിന്നമ്മ മരണമടഞ്ഞത്. തുടർന്ന് പഞ്ചായത്ത് അംഗം ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടു. ഇതിനുശേഷം രാത്രി ഒമ്പതിന് സംസ്കാരത്തിന് എടുക്കാൻ തുടങ്ങവെ കുറത്തികാട് സി.ഐയുടെ നേതൃത്വത്തിെല പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയും മൃതദേഹം ഏറ്റെടുക്കുകയുമായിരുന്നു.
മരണത്തിൽ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക മൃതദേഹ പരിശോധനയിൽ ചില ചതവുപാടുകളും മറ്റും കണ്ടെത്തിയത് സംശയം ഉയർത്തുന്നതായും പോസ്റ്റ്മോർട്ടം നടത്തണമെന്നും പൊലീസ് പറയുകയായിരുന്നു. മൃതദേഹം ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു. മകനായ സന്തോഷിെൻറ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകനും താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.