തട്ടാരമ്പലം–പന്തളം റോഡ് നവീകരണം; പുരോഗതി വിലയിരുത്തി ജർമൻ പ്രതിനിധികൾ
text_fieldsമാവേലിക്കര: തട്ടാരമ്പലം-പന്തളം റോഡ് നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജർമൻ ബാങ്കിന്റെ പ്രതിനിധികൾ എത്തി. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി 119 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന റോഡിന്റെ ഫണ്ടിങ് ഏജൻസി ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യു പ്രതിനിധികളാണ് എത്തിയത്. രണ്ടാം തവണയാണ് ഇവർ വരുന്നത്.
തട്ടാരമ്പലം മുതൽ കൊച്ചാലുംമൂട് വരെയും മാങ്കാകുഴി മുതൽ പന്തളം വരെയും 19 കിലോമീറ്ററിലാണ് നവീകരണം. കൊല്ലം-തേനി ദേശീയപാതയുടെ ഭാഗമായതിനാൽ കൊച്ചാലുംമൂടിനും മാങ്കാകുഴിക്കും ഇടയിൽ ഒന്നര കിലോമീറ്ററിൽ നവീകരണമില്ല. രണ്ടു വർഷം മുമ്പ് ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ മാർച്ചിൽ പൂർത്തിയാകേണ്ടതായിരുന്നു. എന്നാൽ, സമയം ദീർഘിപ്പിച്ചു നൽകുകയായിരുന്നു. നവീകരണം പൂർത്തിയായ ഭാഗത്തു തെരുവുവിളക്കുകൾക്കുള്ള തൂണുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നുണ്ട്.
അഞ്ച് ചെറിയ പാലവും 17 കലുങ്കും വീതികൂട്ടി നിർമിച്ചു. ഏഴ് മീറ്റർ വീതിയിൽ ടാറിങ് പൂർത്തീകരിച്ച റോഡിൽ ഇരുവശത്തും ഓടയുടെ മുകളിൽ ഒരു മീറ്റർ വീതിയിൽ നടപ്പാതയും കൈവരികളും സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.