ഹോട്ടലുകളുടെ പേര് തട്ടുകടയെന്നാക്കുമെന്ന് ഉടമകൾ
text_fieldsമാവേലിക്കര: ആഗസ്റ്റ് ഒന്നുമുതല്‍ ഹോട്ടലുകളുടെ പേര് മാറ്റി തട്ടുകടയെന്നാക്കുമെന്ന് കേരള ഹോട്ടല്‍ ആൻഡ് റസ്റ്റാറന്റ് അസോസിയേഷന്‍. ലൈസന്‍സോ, പരിശോധനകളോ ഇല്ലാതെ തട്ടുകടകളും വീട്ടിലൂണുകളും പെരുകുന്ന സാഹചര്യവും നഗരസഭയുടെ തുടര്‍ച്ചയായ റെയ്ഡുകളും ഹോട്ടല്‍ വ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം പ്രതിഷേധത്തിനൊരുങ്ങന്നതെന്ന് ഹോട്ടല്‍ ഉടമകള്‍ പറഞ്ഞു.
ചൊവ്വാഴ്ച താലൂക്കിലെ മുഴുവന്‍ ഹോട്ടലുകളും അടച്ചിട്ട് നഗരസഭക്ക് മുന്നില്‍ അസോസിയേഷന്‍ മാവേലിക്കര യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണയിലായിരുന്നു പ്രഖ്യാപനം. ധര്‍ണ ആലപ്പുഴ ജില്ല പ്രസിഡന്റ് നാസര്‍ പി. താജ് ഉദ്ഘാടനം ചെയ്തു. മാവേലിക്കര യൂനിറ്റ് പ്രസിഡന്റ് രതീഷ് അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ നാസര്‍ മുഖ്യപ്രഭാഷണം നടത്തി. ലക്ഷ്മി നാരായണന്‍, ജോര്‍ജ് ചെറിയാന്‍, നന്ദകുമാര്‍, ബാലാജി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.