ചന്ദ്രമതിയമ്മ ഗാന്ധിഭവന്റെ സ്നേഹത്തണലിലേക്ക്
text_fieldsമാവേലിക്കര: 77കാരിയായ ചന്ദ്രമതിയമ്മ ഗാന്ധിഭവന്റെ സ്നേഹത്തണലിലേക്ക്. നോക്കാൻ ആരും ഇല്ലാതെ ദുരിത ജീവിതം നയിച്ച ചന്ദ്രമതിയമ്മക്ക് കൈത്താങ്ങായിരിക്കുകയാണ് മാവേലിക്കര താലൂക്ക്തല അദാലത്. ശാരീരിക പ്രശ്നങ്ങൾ മൂലം നടക്കാൻ പോലും ബുദ്ധിമുട്ടുന്ന ചന്ദ്രമതി മാനസിക പ്രശ്നങ്ങൾ ഉള്ള മകനൊപ്പമാണ് കുറത്തികാട് വരേണിക്കൽ കാർത്തികേയസദനത്തിൽ താമസിച്ചിരുന്നത്. അമ്മയെ മകൻ പലപ്പോഴും ഉപദ്രവിക്കുമായിരുന്നു.
എന്നാൽ അടുത്തിടെ മകൻ വീട് വിട്ട് ഇറങ്ങി പോയി. പിന്നീട് തിരികെ എത്തിയില്ല. സർക്കാരിന്റെ പെൻഷൻ മാത്രമായിരുന്നു എകവരുമാനം. മന്ത്രി സജി ചെറിയാനാണ് ചന്ദ്രമതിയമ്മയെ ഗാന്ധിഭവനിലേക്ക് കൈമാറാൻ നിർദേശം നൽകിയത്. പത്തനാപുരം ഗാന്ധിഭവനിലേക്ക് വിളിച്ച് അവരെ ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു. ഹരിപ്പാട് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ എന്നിവരുടെ നിർദ്ദേശാനുസരണം ചന്ദ്രമതിയമ്മയെ ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.