വീടുകയറി ആക്രമണം; പ്രതി അറസ്റ്റിൽ
text_fieldsമാവേലിക്കര: വീടുകയറി ആക്രമണം നടത്തിയ കേസിൽ ഭരണിക്കാവ് തെക്ക്മുറിയിൽ ഉഷാഭവനം വീട്ടിൽ ദിനിൽ (30) അറസ്റ്റിൽ. കറ്റാനം ഷാജി ജോർജ് എന്നയാളുടെ ഫിനാൻസ് സ്ഥാപനത്തിന്റെ സി.സി ടി.വി ക്യാമറ അടിച്ചു പൊട്ടിക്കുകയും, വീട്ടിൽ കയറി കടയുടമയേയും ഭാര്യയെയും അക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ദിനിലിന്റെ സഹോദരന്റെ പേരിൽ സ്ഥാപനത്തിൽവച്ച പണയവസ്തുവിൽ കൂടുതൽ പണം ആവശ്യപ്പെട്ടത് കൊടുക്കുവാൻ ഉടമ തയാറാകാത്തതിന്റെ വിരോധത്തിലാണ് പ്രതി അക്രമം കാട്ടിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ കുറത്തികാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ മോഹിത്, സീനിയർ സി.പി.ഒ നൗഷാദ്, സാദിഖ് ലബ്ബ, സി.പി.ഒ രെഞ്ചു എന്നിവർ ചേർന്നാണ് അറസ്റ്റ്ചെയ്തത്. വധശ്രമം ഉൾപ്പെടെ നിരവധി കേസ്കളിലെ പ്രതിയാണ് ഇപ്പോൾ അറസ്റ്റിലായ ദിനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.