കേരളത്തിലെ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും - മന്ത്രി സജി ചെറിയാൻ
text_fieldsമണ്ണഞ്ചേരി: കേരളത്തിലെ സര്‍ക്കാര്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് ഫിഷറീസ് -സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴ ജില്ലാ പഞ്ചായത്തിന്‍റെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപ ചെലവിൽ കലവൂർ ഗവൺമെൻറ് ഹയർ സെക്കന്ററി സ്കൂളിൽ അനർട്ട് നിർമ്മിച്ച സോളാർ പാനൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡൽ സ്കൂളുകളിൽ ഒന്നായി കലവൂർ ഗവണ്മെന്റ് ഹയർ സെക്കന്‍ററി സ്കൂളിനെ ഉയർത്തുക എന്നത് മുൻമന്ത്രിയായ ഡോ. ടി. എം. തോമസ് ഐസക്കിന്‍റെ സ്വപ്ന പദ്ധതിയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ സ്കൂളുകൾ നിന്നുപോകും എന്ന അവസ്ഥയിൽ നിന്ന് പൊതു വിദ്യാഭ്യാസ സംവിധാനത്തെ പിണറായി സർക്കാർ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി ഉപയോഗം കൂടി വരുന്ന അവസരത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള സോളാർ പാനലുകൾ വീടുകൾ, സ്ഥാപനങ്ങൾ തുടങ്ങി എല്ലാ ഇടങ്ങളിലും സ്ഥാപിപ്പിക്കുവാനുള്ള ഇടപെടൽ ശക്തമാക്കണമെന്ന് മധുമൊഴി എന്ന ഡിജിറ്റൽ സ്വരലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ച് എ.എം.ആരിഫ് എം.പി പറഞ്ഞു. ജില്ലയിലെ മികച്ച പി. ടി. എ അവാർഡ് നേടിയ കലവൂർ സ്കൂളിനെ പി. ചിത്തരഞ്ജൻ എം.എൽ.എ ആദരിച്ചു. എൺപതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. മഹീന്ദ്രൻ, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് അജിത്ത് കുമാർ, വൈസ് പ്രസിഡന്‍റ് പി.എ. ജുമൈലത്ത്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം തിലകമ്മ വാസുദേവൻ, മണ്ണഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. എസ്. സന്തോഷ്, എസ്. എം. സി. ചെയർമാൻ വി. വി. മോഹൻദാസ്, സ്കൂൾ പ്രിൻസിപ്പാൾ എച്ച്. ആർ. റീന, സ്കൂൾ എച്ച്. എം ഇൻ ചാർജ് പി.സി. ആശാകുമാരി എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.