ന്യൂനപക്ഷ ക്ഷേമ വകുപ്പ്: മുഖ്യമന്ത്രി വ്യക്തത വരുത്തണം –മുസ്ലിം സംയുക്ത വേദി
text_fieldsആലപ്പുഴ: വി. അബ്ദുൽ റഹ്മാന് തുടക്കത്തിൽ നൽകിയ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചില സമുദായ മേധാവികളുടെ ഇടപെടൽ മൂലം മുഖ്യമന്ത്രി ഏറ്റെടുത്ത സാഹചര്യത്തിൽ വ്യക്തത വരുത്തണമെന്ന് ആലപ്പുഴ മുസ്ലിം സംയുക്ത വേദി അഭിപ്രായപ്പെട്ടു. ഈ വകുപ്പ് മുസ്ലിം മന്ത്രിമാർ കൈകാര്യം െചയ്യുക വഴി അനർഹമായി മുസ്ലിം സമുദായം നേട്ടങ്ങൾ ഉണ്ടാക്കി എന്ന പ്രചാരണം നടക്കുന്നു, ഇത്തരത്തിലുള്ള ചർച്ച വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്നതിനാൽ മുഖ്യമന്ത്രി വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ തയാറാകണം.
നിലവിലെ തീരുമാനത്തിൽ മുസ്ലിം സംയുക്ത വേദി ആശങ്ക പുലർത്തി. ചെയർമാൻ ഇക്ബാൽ സാഗറിെൻറ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിങ്ങിൽ കൺവീനർ കെ. എസ്. അഷറഫ് , നൗഷാദ് പടിപ്പുര, പി. എ. സലീം, സാലിം കോയ, എ. പി. നൗഷാദ്, കെ. ലിയാഖത്, എ. സലീം, എസ്. ഹാരിസ്, വി. കെ. റഹീം, അൻസാരി, അയ്യൂബ്, ഗഫൂർ, റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
മുസ്ലിം ലീഗ് ഭയക്കുന്നു -ഐ.എൻ.എൽ
തുറവൂർ: ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതിനെ മുസ്ലിംലീഗ് ഭയക്കുന്നതിെൻറ കാരണം വ്യക്തമാക്കണമെന്ന് ഐ.എൻ.എൽ ജില്ല സെക്രേട്ടറിയറ്റ്. മുസ്ലിംകൾക്ക് ഇടതു സര്ക്കാറില് വിശ്വാസമുണ്ടെന്നും അധികാരക്കൊതി മൂത്ത കുഞ്ഞാലിക്കുട്ടി പരസ്പര വിരുദ്ധ കാര്യങ്ങൾ പടച്ചുവിടുകയാണെന്നും ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. പ്രസിഡൻറ് നിസാറുദ്ദീൻ കാക്കോന്തറ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രവർത്തക സമിതി അംഗം സുധീർ കോയ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സാദത്ത് ചാരുംമൂട്, ജില്ല ഭാരവാഹികളായ എം.ഡി. രാജൻ, വി.എസ്. ബഷീർ വി.പി. ലത്തീഫ്, കെ. മോഹനൻ, എം.എച്ച്. ഹനീഫ, എ.കെ. ഉബൈസ്, എ.ബി. നൗഷാദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.