വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ഇളവ്; ആലപ്പുഴയിൽ ബീച്ചുകളിൽ പ്രവേശനം രാത്രി എട്ടുവരെ
text_fieldsആലപ്പുഴ: ജില്ലയിലെ വിനോദസഞ്ചാര മേഖലയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് ജില്ല കലക്ടറുടെ ഉത്തരവ്. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് തീരുമാനം. ജില്ലയിലെ ബീച്ചുകളിൽ പൊതുജനങ്ങൾക്കുള്ള പ്രവേശനം രാത്രി എട്ടുവരെ ക്രമീകരിച്ചു. ബീച്ചിനോട് ചേർന്ന അംഗീകൃത കച്ചവടസ്ഥാപനങ്ങളും വൈകീട്ട് എട്ടുവരെ മാത്രമേ പ്രവർത്തിക്കാവൂ. ആലപ്പുഴ ബീച്ചിനോട് ചേർന്ന വിജയ് പാർക്ക് നിയന്ത്രണങ്ങളോടെ തുറക്കാനും അനുമതിയായി. രാത്രി ഏഴുവരെയാണ് പ്രവർത്തനസമയം.
10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ എന്നിവർക്ക് പാർക്കിൽ പ്രവേശനം അനുവദിക്കില്ല. ഹൗസ്ബോട്ടിെൻറ അനുവദനീയമായ പരിധിയുടെ 50 ശതമാസം ആളുകളെ ഉൾപ്പെടുത്തി സർവിസ് നടത്താനും അനുമതിയായി. 10നും 65 വയസ്സിനും ഇടയിലുള്ളവർക്ക് മാത്രമേ ബീച്ചുകളിൽ പ്രവേശനം ഉണ്ടാകൂ. ബീച്ചിലേക്കുള്ള പ്രവേശനത്തിനും കച്ചവടങ്ങൾക്കും കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കണം. സന്ദർശകർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും വേണം.
കോവിഡ് രോഗ ലക്ഷണം ഉള്ളവരും മറ്റു രോഗങ്ങൾ ഉള്ളവരും ബീച്ചിൽ പ്രവേശിക്കാൻ പാടില്ല. കോവിഡ് പ്രോട്ടോകോൾ സംബന്ധിച്ച് വിവിധ വകുപ്പുകളുടെ നിർദേശങ്ങൾ പൊതുജനങ്ങൾ കാണുന്ന വിധത്തിൽ ബീച്ചിൽ പ്രദർശിപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇടവിട്ടുള്ള സമയങ്ങളിൽ മൈക്ക് അനൗൺസ്മെൻറും നടത്തണം.
ബീച്ച് പരിസരത്തുള്ള വിശ്രമകേന്ദ്രങ്ങൾ, ശുചിമുറികൾ, കടകൾ എന്നിവ ഇടവിട്ട് അണുമുക്തമാക്കണം. ഇവിടങ്ങളിൽ മാലിന്യക്കുപ്പകൾ, സാനിറ്റൈസർ എന്നിവ സ്ഥാപിച്ചിട്ടുെണ്ടന്ന് ഡി.ടി.പി.സി, പോർട്ട്, തദ്ദേശവകുപ്പ് എന്നിവർ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം), തദ്ദേശസ്വയംഭരണ മേധാവികൾ, റവന്യൂ അധികാരികൾ, സെക്രട്ടറി, ഡി.ടി.പി.സി, ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം, ഫോർട്ട് ഓഫിസർ എന്നിവരെയും ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.